കൊച്ചി:പ്രമുഖ മരുന്നുകമ്പനിയായ 'സൺ ഫാർമ'യ്ക്കെതിരേ ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'യിൽ പരാതി. സൺ ഫാർമയുടെ ഉടമകളിലൊരാളായ സുധീർ വാലിയയുടെ നേതൃത്വത്തിലുള്ള 'സുരക്ഷ റിയൽറ്റി'യും 'ആദിത്യ മെഡിസെയിൽസ്' എന്ന കമ്പനിയും തമ്മിൽ 2014-നും 2017-നുമിടയിൽ 5,800 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പരാതി. ഇതിൽ ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. സൺ ഫാർമയുടെ ഉടമകളായ ദിലീപ് സാങ്വി, സുധീർ വാലിയ എന്നിവരുടെ ക്രമക്കേടുകളെക്കുറിച്ച് ഏതാനും മാസം മുമ്പും ഇത്തരത്തിൽ ഒരു പരാതി ഉയർന്നിരുന്നു. ആരോപണങ്ങൾ പുറത്തുവന്നതോടെ, വെള്ളിയാഴ്ച സൺ ഫാർമയുടെ ഓഹരി വില 8.52 ശതമാനം ഇടിഞ്ഞ് 390.75 രൂപയിലെത്തി. വ്യാപാരത്തിനിടെ ഒരവസരത്തിൽ വില 375.40 രൂപയായി. ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ആരോപണങ്ങൾക്കെതിരേ സൺ ഫാർമസ്യൂട്ടിക്കൽസ് സെബിക്ക് പരാതി സമർപ്പിച്ചു. തങ്ങൾക്കെതിരേ നടക്കുന്ന അന്യായമായ വ്യാപാരരീതികളാണെന്ന് അവർ പരാതിയിൽ പറയുന്നു. content highlight:Sun Pharma shares plunge over 8.52% on whistleblower complaint
from mathrubhumi.latestnews.rssfeed http://bit.ly/2Ryv25L
via
IFTTT
No comments:
Post a Comment