'നമോ എഗൈന്‍' ചലഞ്ചുമായി ബിജെപി നേതാക്കള്‍; 'ലുക്കിങ് ഗുഡ്' എന്ന് മോദിയുടെ ട്വീറ്റ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

'നമോ എഗൈന്‍' ചലഞ്ചുമായി ബിജെപി നേതാക്കള്‍; 'ലുക്കിങ് ഗുഡ്' എന്ന് മോദിയുടെ ട്വീറ്റ്‌

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രചാരണ തന്ത്രങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി നമോ എഗൈൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിമാരും മന്ത്രിമാരും. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂർ എംപി നമോ എഗൈൻ എന്ന് ആലേഖനം ചെയ്ത ഹൂഡി ടി ഷർട്ട് അണിഞ്ഞാണ് പാർലമെന്റിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ അനുരാഗ് ഠാക്കൂർ ഇതിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെ ഈ ഹൂഡി ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു. ലുക്കിംഗ് ഗുഡ് എന്നായിരുന്നു ട്വീറ്റിലൂടെ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവർ ചന്ദ് ഗഹ്ലോത് ചലഞ്ച് ഏറ്റെടുത്തു. ഞാൻ ഇത് ധരിച്ചിട്ടുണ്ട്, നിങ്ങൾ ധരിച്ചോ ഇല്ലയോ, നിങ്ങൾ ധരിക്കുകയാണെങ്കിൽ നമോ എഗൈൻ എന്ന പ്രതിജ്ഞയോടെ തന്നെ ഇത് ധരിക്കുക. मैंने तो पहना हैं ! आपने पहना की नहीं ?? आप भी पहनियें एक संकल्प के साथ #NamoAgain ! 2019 में श्री @narendramodi जी पुनः भारत के प्रधानमंत्री के रूप में शपथ लें। जय हिंद। @ChouhanShivraj @Ra_THORe @KailashOnline @MPRakeshSingh @nstomar @RadhamohanBJP @arjunrammeghwal pic.twitter.com/r4qvc6FIjM — Dr. Thawarchand Gehlot Office (@TcGehlotOffice) January 8, 2019 നരേന്ദ്ര മോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം, ജയ് ഹിന്ദ് എന്ന അടിക്കുറിപ്പോടെയായിരുന്നു തവർ ചന്ദിന്റെ ട്വീറ്റ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ, കേന്ദ്ര മന്ത്രിമാരായ രാജ്യവർദ്ധൻ സിങ് റാത്തോർ, നരേന്ദ്ര സിങ് തോമർ, രാധാ മോഹൻ സിങ്, അർജുൻ റാം മേഘ് വാൾ തുടങ്ങിയവരെയടക്കം ടാഗ് ചെയ്ത്കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നരേന്ദ്ര മോദിയെ പാർട്ടി പ്രവർത്തകർ നമോ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വീണ്ടും നമോ വിശേഷണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. Content Highlights:"Looking Good": PM Modis Retweet Sets Off "NaMo Again" Hoodie Challenge


from mathrubhumi.latestnews.rssfeed http://bit.ly/2QuwCAg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages