ഖേലോ ഇന്ത്യ ഇന്ന് തുടങ്ങുന്നു; പങ്കെടുക്കുന്നത് 9000 കായിക താരങ്ങള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

ഖേലോ ഇന്ത്യ ഇന്ന് തുടങ്ങുന്നു; പങ്കെടുക്കുന്നത് 9000 കായിക താരങ്ങള്‍

പുണെ: രാജ്യത്തെ ഏറ്റവും വലിയ യുവകായികമേളയായ ഖേലോ ഇന്ത്യയ്ക്ക് ബുധനാഴ്ച പുണെയിലെ ബാലെവാഡി സ്പോർട്സ് കോംപ്ലക്സിൽ ഔദ്യോഗിക തുടക്കമാകും. വൈകീട്ട് ആറിന് കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാഥോഡ് ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെ നാലിടങ്ങളിലായി 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. പുരുഷന്മാരുടെ ഹോക്കി മത്സരങ്ങൾ തിങ്കളാഴ്ച മുംബൈയിൽ ആരംഭിച്ചു. ബാക്കി മത്സരങ്ങൾ പുണെയിലാണ്. 9000 കായികതാരങ്ങളാണ് കായികമാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. പരിശീലകരും മാനേജർമാരും ഓഫീഷ്യൽസുമായി 3000 പേർ വേറെയും. ആദ്യ ദിനത്തിൽതന്നെ മേളയിലെ ഗ്ലാമർ ഇനമായ അത്ലറ്റിക്സ് ആരംഭിക്കും. അണ്ടർ-17, അണ്ടർ-21 പ്രായപരിധിയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയുമായി നാലു വിഭാഗങ്ങളിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിൽനിന്ന് 310 അംഗ ടീം കേരളത്തിൽ നിന്നെത്തുന്നത് 310 പേരടങ്ങുന്ന ടീമാണ്. ഇതിൽ 210 പേർ പുണെയിൽ എത്തി. ബാക്കിയുള്ളവർ ശനിയാഴ്ചയോടെ എത്തും. 62 അംഗ അത്ലറ്റിക് ടീം ചൊവ്വാഴ്ച എത്തി. ഷൂട്ടിങ്, അമ്പെയ്ത്ത്, ഹോക്കി, ടെന്നീസ് എന്നിവ ഒഴികെ ബാക്കി 14 ഇനങ്ങളിലും കേരള ടീം മത്സരിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ കായികമേളയ്ക്ക് കേരളത്തിൽനിന്ന് 69 പേരടങ്ങുന്ന ടീമായിരുന്നു എത്തിയിരുന്നത്. അന്ന് അത്ലറ്റിക്സിൽ കേരളം മൂന്നാമതും മൊത്തത്തിൽ എട്ടാം സ്ഥാനത്തുമായിരുന്നു. കഴിഞ്ഞവർഷം ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ട അപർണ റോയ്, ഇരട്ടസ്വർണം കരസ്ഥമാക്കിയ ആൻസി സോജൻ, ഉഷ സ്കൂൾ താരമായ ജിസ്ന മാത്യു എന്നിവർ ഇത്തവണയുമുണ്ട്. താമസസൗകര്യം കിട്ടാതെ വലഞ്ഞ് കേരള ടീം കേരള അത്ലറ്റിക് ടീമംഗങ്ങൾ താമസസൗകര്യം ലഭിക്കാതെ വലഞ്ഞു. കേരളത്തിൽനിന്ന് ഓരോ ബാച്ച് എത്തുന്നതിന്റെയും വിവരങ്ങൾ സംഘാടകർക്ക് മാസങ്ങൾക്ക് മുമ്പുതന്നെ കൈമാറിയിരുന്നു. എന്നാൽ ഇവർക്കുവേണ്ട താമസം ഒരുക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് മണിക്കൂറുകളോളം കേരള ടീം റോഡിൽ ഇരിക്കേണ്ടിവന്നു. ഹോട്ടലുകളിൽതന്നെ താരങ്ങൾക്ക് സൗകര്യമൊരുക്കണമെന്നതാണ് സംഘടകരെ വലയ്ക്കുന്നത്. കായികമേള നടക്കുന്ന ബാലെവാഡി, ബാനേർ പ്രദേശത്ത് കൂടുതൽ ഹോട്ടലുകൾ ഇല്ലാത്തതിനാൽ പലർക്കും പുണെ നഗരത്തിൽ തന്നെ താമസം ഒരുക്കേണ്ട അവസ്ഥയാണ്. Content Highlights: khelo india youth games commences from wednesday


from mathrubhumi.latestnews.rssfeed http://bit.ly/2TBJEOs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages