ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു

ഷാർജ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ബഹ്റൈനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു. മത്സരം ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. 2015-ൽ സ്ഥാനമൊഴിഞ്ഞ വിം കോവർമാൻസിനു പകരക്കാരനായാണ് ഇംഗ്ലീഷുകാരനായ കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനത്തെത്തുന്നത്. 2002-2005 കാലയളവിലും അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. 56-കാരനായ ഇംഗ്ലീഷുകാരനായ കോൺസ്റ്റന്റൈൻ 2015-ൽ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ ഫിഫ റാങ്കിങ്ങിൽ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നാലു വർഷത്തിനു ശേഷം ഇന്ത്യ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിലെത്തി. കഴിഞ്ഞ നാലു വർഷമായി ഞാൻ ടീമിനൊപ്പമുണ്ട്. ടീമിന് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അത് നിറവേറ്റി, രാജിക്കു ശേഷം കോൺസ്റ്റന്റൈൻ പറഞ്ഞു. Content Highlights:stephen constantine, indian football team


from mathrubhumi.latestnews.rssfeed http://bit.ly/2SSW1FN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages