ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ലഹോറിലെ കോട്ട് ലാഖ്പത് സെൻട്രൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് സഹായിയെ അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് പ്രവിശ്യാ ഗവൺമെന്റ്. അൽ അസീസിയ ഉരുക്കുമില്ലുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പാക് അഴിമതി വിരുദ്ധക്കോടതി ഷെരീഫിന് ഏഴുവർഷം തടവ് വിധിച്ചത്. ജയിലിൽ സഹായി അടക്കമുള്ള കൂടുതൽ സൗകര്യം വേണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ അറിയിച്ചതായി ജയിൽ ഇൻസ്പെക്ടർ ജനറൽ ഷാഹിദ് സലിം ബെഗ് ബുധനാഴ്ച പറഞ്ഞു. ഷെരീഫിന്റേത് വളരെ ഗൗരവമേറിയ കേസാണെന്നും ജയിലിൽ തന്റെ മുറിവിട്ട് പുറത്തുപോവാൻ അനുവദിക്കാനാവില്ലെന്നും ഗവർണർ ചൗധരി സർവറിനോടൊപ്പം മാധ്യമപ്രവർത്തകരെ കണ്ട ജയിൽ ചീഫ് പറഞ്ഞു. content highlights:Nawaz Sharif Denied Helper In Jail, Told To Maintain Room On His Own
from mathrubhumi.latestnews.rssfeed http://bit.ly/2F7xEQM
via
IFTTT
No comments:
Post a Comment