ടെന്‍ ഇയര്‍ ചലഞ്ചിന് പിന്നില്‍ ഫെയ്‌സ്ബുക്കിന്റെ 'ഗൂഢ തന്ത്രം' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

ടെന്‍ ഇയര്‍ ചലഞ്ചിന് പിന്നില്‍ ഫെയ്‌സ്ബുക്കിന്റെ 'ഗൂഢ തന്ത്രം'

ഫെയ്സ്ബുക്കിനെ എപ്പോഴും സംശയ ദൃഷ്ടിയോടെ കാണുന്നവരുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഫെയ്സ്ബുക്കിന്റേതായി ചർച്ചചെയ്യപ്പെട്ട വിവാദങ്ങൾ അങ്ങനെ ഉള്ളതാണല്ലോ. സ്വന്തം നേട്ടത്തിന് വേണ്ടിയല്ലാതെ ഒരു സേവനവും ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് നൽകുന്നില്ലെന്ന ചിന്താഗതി അത്തരക്കാർക്കിടയിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഫെയ്സ്ബുക്കിലെ ടെൻ ഇയർ ചലഞ്ച് തന്നെ എടുക്കാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫെയ്സ്ബുക്ക് ഉപയോക്താക്കൾ പത്ത് വർഷം മുമ്പത്തെ തങ്ങളുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. സംഗതി രസമുള്ള കാര്യം തന്നെ. എന്നാൽ തങ്ങളുടെ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫെയ്സ്ബുക്ക് ഇങ്ങനെ ഒരു ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നതത്രേ ! വ്യക്തമായി പറഞ്ഞാൽ നിങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്ന പഴയകാല ചിത്രങ്ങൾ ഫെയ്സ്ബുക്കിലെ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനത്തിന് വേണ്ടി ശേഖരിക്കപ്പെടുന്നുണ്ട് എന്ന്. ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്നും ആളുകളെ തിരിച്ചറിയുന്ന സംവിധാനമാണ് ഫെയ്സ് റെക്കഗ്നിഷൻ. ഉപയോക്താക്കൾ പങ്കുവെക്കുന്ന ചിത്രങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഫെയ്സ് റെക്കഗ്നിഷൻ സംവിധാനത്തിന് ശക്തിപകരുന്ന നിർമിത ബുദ്ധി പരിശീലിപ്പിച്ചെടുക്കുന്നത്. പ്രായം നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്കിന്റെ തീർത്തും ലളിതമായ ടെൻ ഇയർ ചലഞ്ചിലൂടെ ഫെയ്സ്ബുക്കിന് ലഭിച്ചത് കോടിക്കണക്കിന് ചിത്രശേഖരമാണ് (Visual Data) എന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പ്രസ് എഡിറ്റോറിയൽ ഡയറക്ടർ ഗ്രെഗ് ബ്രിട്ടൻ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. ആളുകളുടെ പ്രായം സംബന്ധിച്ച വിവരങ്ങൾ നിരിമിത ബുദ്ധി അൽഗോരിതങ്ങളെ പരിശീലിപ്പിക്കാൻ ഈ രീതിയിൽ ശേഖരിച്ചെടുക്കുന്ന വിവരങ്ങൾക്കാവും. ഫെയ്സ്ബുക്കിനെ മാത്രമല്ല, പ്രചാരത്തിലുള്ള മറ്റ് സോഷ്യൽ മീഡിയാ സേവനങ്ങളേയും ടെൻ ഇയർ ചലഞ്ച് സഹായിക്കും. Content Highllights:Facebook using its 10 year challenge to refine its face recognition AI


from mathrubhumi.latestnews.rssfeed http://bit.ly/2SYUmyx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages