ശിവജി പ്രതിമയുടെ നിർമാണം നിർത്തി; മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

ശിവജി പ്രതിമയുടെ നിർമാണം നിർത്തി; മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി

മുംബൈ: അറബിക്കടലിലെ ശിവജി സ്മാരകത്തിന്റെ നിർമാണം സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചു. പ്രതിമ നിർമാണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് (സി.എ.ടി.) എന്ന സംഘടന നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് സ്മാരകത്തിന്റെ നിർമാണം നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എസ്.കെ. കൗളും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച നിർദേശം നൽകിയത്. ഇതനുസരിച്ച് നിർമാണം നിർത്തിവെക്കാൻ കരാറുകാരന് നിർദേശം നൽകിക്കൊണ്ട് ചൊവ്വാഴ്ച മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ചയോടെ നിർമാണപ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു. മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിൽ, 3.5 കി. മീറ്റർ കടലിനുള്ളിൽ കൃത്രിമമായുണ്ടാക്കിയ ദ്വീപിലാണ് പ്രതിമ സ്ഥാപിക്കുന്നത്. 88.8 മീറ്റർ ഉയരമുള്ള പീഠവും 123.2 മീറ്റർ ഉയരമുള്ള പ്രതിമയുമായി മൊത്തം 212 മീറ്റർ ഉയരത്തിലാണ് ശിവജി സ്മാരകം ഉയരുക. കടലിൽ തറയുണ്ടാക്കി നിർമാണസാമഗ്രികൾ ഇറക്കുന്ന ജോലിയാണ് തുടങ്ങിയിരുന്നത്. പണി നിർത്തിവെക്കുന്നത് പ്രതിമ പൂർത്തിയാകുന്നത് വൈകാൻ വഴിയൊരുക്കും. പ്രതിമാ നിർമാണത്തിന് പാരിസ്ഥിതികാനുമതി നൽകിയത് മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സി.എ.ടി. സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിമയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പൊതുജനങ്ങൾക്കുള്ള ആവലാതികൾ കേൾക്കേണ്ടതായിരുന്നെന്നും അതില്ലാതെയാണ് സർക്കാർ അനുമതിനൽകിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. പ്രതിമയുടെ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യം നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ദേശീയപ്രാധാന്യമുള്ള വിഷയമായാണ് പ്രതിമാനിർമാണത്തെ കണക്കാക്കുന്നതെന്നും അതുസംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങൾ സംസ്ഥാനസർക്കാരിന്റെ വിവേകത്തിനു വിടുകയാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരേയാണ് സി.എ.ടി. സുപ്രീംകോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ശിവജി സ്മാരകം അഭിമാനപദ്ധതിയായാണ് ദേവേന്ദ്ര ഫഡ്നവിസ് സർക്കാർ കണക്കാക്കുന്നത്. നിർമാണം തുടങ്ങിയതിനുശേഷം നിർത്തിവെക്കേണ്ടിവന്നത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ഔഗ്യോഗിക വൃത്തങ്ങൾ സമ്മതിച്ചു. വിലക്കുനീക്കുന്നതിനായി സുപ്രീംകോടതിയിൽ വിശദമായി സത്യവാങ്മൂലം നൽകാനൊരുങ്ങുകയാണ് സർക്കാർ. Content Highlights:Setback for CM Fadnavis! Construction work at Shivaji statue stopped after SC notice


from mathrubhumi.latestnews.rssfeed http://bit.ly/2QTBCyn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages