തന്ത്രിക്കെതിരെ നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

തന്ത്രിക്കെതിരെ നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സുപ്രീം കോടതി വിധി ലംഘിക്കാൻ ശബരിമല തന്ത്രിക്ക് അവകാശമില്ലെന്നും തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താന്ത്രിക വിദ്യകൾ ചെയ്യേണ്ടയാളാണ് തന്ത്രിയെന്നും ദേവസ്വം ബോർഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രമേ ശബരിമലയിൽ ശുദ്ധിക്രിയ പോലുള്ള ചടങ്ങുകൾ ചെയ്യാൻ തന്ത്രിക്ക് അവകാശമുള്ളുവെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ നടത്തിയ ശുദ്ധിക്രിയ അയിത്താചാരനിയമപരിധിക്കുള്ളിൽ വരുമെന്നും തന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നത് വിശദീകരണം ലഭിച്ച ശേഷമായിരിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായ ഹർത്താലുകൾവിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഹർത്താലുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ പുറത്തുള്ളവർക്ക് അതിനെ കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പോകുമ്പോൾ ജാഗ്രത വേണമെന്ന വിദശരാജ്യങ്ങളുടെ നിർദേശം അപമാനകരമാണെന്നും ഹർത്താൽ ആഹ്വാനം ചെയ്യുന്നവരും ഹർത്താലനുകൂലികളും ഇക്കാര്യം ഓർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Content Highlights: Kadakampally Surendran On Tantri, Hartal Issues, Sabarimala, Sabarimala Women Entry Protests


from mathrubhumi.latestnews.rssfeed http://bit.ly/2SzMqmV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages