കരുനാഗപ്പള്ളി: ആലപ്പാട് കരിമണൽ ഖനന വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി നടത്തുന്ന ചർച്ചയിൽ ആലപ്പാട് സമരസമിതി പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത. 78 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ സമരസമിതി അംഗങ്ങളെ ചർച്ചയ്ക്ക് വിളിച്ചത്. ഔദ്യോഗിക ക്ഷണം സമരസമിതി ഭാരവാഹികൾക്ക് ലഭിച്ചില്ലെന്ന് അവർ ആരോപിക്കുന്നു. കരുനാഗപ്പള്ളി ഓഫീസർ വിളിച്ച് ആരൊക്കെയാണ് ചർച്ചയിൽ പങ്കെടുക്കുന്നത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സമരസമിതി അംഗങ്ങൾആരോപിക്കുന്നു. ഔദ്യോഗിക ക്ഷണം ലഭിച്ചാൽ മാത്രമേ പങ്കെടുക്കൂ എന്ന നിലപാടിലാണ് സമരസമിതി അംഗങ്ങൾ. സമരസമിതിക്ക് ചർച്ചയോട് എതിർപ്പില്ല. രേഖാമൂലമുള്ള ക്ഷണം ലഭിക്കാതെ പങ്കെടുക്കാൻ താത്പര്യമില്ല എന്നാണ് സമരസമിതി അംഗങ്ങൾ അറിയിച്ചത്.രേഖാമൂലമുള്ള കത്ത് എത്തിക്കാനുള്ള ത്വരിത നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ അറിയിച്ചു. content highlights:Alappad agitation, Save Alappad Stopmining protest, meeting between government and protesters
from mathrubhumi.latestnews.rssfeed http://bit.ly/2HedVkZ
via
IFTTT
No comments:
Post a Comment