മേഘാലയ ഖനി അപകടം: ഒരു മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

മേഘാലയ ഖനി അപകടം: ഒരു മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഗുവാഹത്തി: മേഘാലയയിലെ അനധികൃതഖനിയിൽ കുടുങ്ങിപ്പോയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. 2018 ഡിസംബർ 13 ന് ഈസ്റ്റ് ജയന്തിയ ഹിൽസ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികളായിരുന്നു ഖനിയിൽ കുടുങ്ങിപ്പോയത്. ഇവരിൽ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇന്ത്യൻ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. വെള്ളത്തിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താൻ നാവികസേനയിലെ ഡൈവർമാർ ഉപയോഗിക്കുന്ന അണ്ടർ വാട്ടർ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തനം വൈകിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു.അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണ്. conetnt highlights:meghalaya mine accident body of one miner detected


from mathrubhumi.latestnews.rssfeed http://bit.ly/2HdPOmo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages