അബുദാബി: എ.എഫ്.സി. ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ആദ്യപോരാട്ടത്തിനിറങ്ങും. ഗ്രൂപ്പ് എ-യിൽ തായ്ലാൻഡാണ് എതിരാളി. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് കിക്കോഫ്. ജയപ്രതീക്ഷ നോക്കൗട്ട് പ്രതീക്ഷ പുലർത്തുന്ന ഇന്ത്യയ്ക്ക് തായ്ലാൻഡിനെതിരേയുള്ള മത്സരം നിർണായകമാണ്. ജയത്തോടെ തുടക്കമിട്ടാൽ മുന്നോട്ടുള്ള പോക്ക് സുഗമമാകും. അവസാന സൗഹൃദമത്സരത്തിൽ കരുത്തരായ ഒമാനെതിരേ നേടിയ സമനില ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു. ജെജെ ലാൽപെഖുവയെ ഏക സ്ട്രൈക്കറാക്കിയാകും ഇന്ത്യ കളിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡിൽ സുനിൽ ഛേത്രി, ഉദാന്ത സിങ്, ഹോളിച്ചരൺ നർസാറി എന്നിവർ കളിക്കും. അനിരുദ്ധ് ഥാപ്പയും പ്രണോയ് ഹാൽദാറുമുണ്ടാകും. പ്രീതം കോട്ടാൽ, സന്ദേശ് ജിംഗാൻ, അനസ് എടത്തൊടിക, സുഭാഷിഷ് ബോസ് എന്നിവരാകും പ്രതിരോധത്തിൽ. ഗോൾ കീപ്പറായി ഗുർപ്രീത് സന്ധുവുണ്ടാകും. തായ്ലാൻഡ് അദിസാക് ക്രായ്സോറൻ-തീരസിൽ ഡാങ്ഡ-സിറോച്ച് ചാറ്റോങ് ത്രയത്തെ മുന്നേറ്റത്തിലിറക്കും. ചനാതിപ് സോങ്ക്രാസിനാകും പ്ലേമേക്കർ റോളിൽ. ജപ്പാൻ ലീഗിലെ മിന്നുന്ന താരമാണ് ചനാതിപ്. ക്രായ്സോറന്റെ മിന്നുന്ന ഫോമും ഇന്ത്യയ്ക്ക് തലവേദനയാകും. ഫിഫ റാങ്കിങ്ങിൽ തായ് ടീമിനേക്കാൾ മുന്നിലുള്ള ഇന്ത്യയ്ക്ക് സമീപകാല പ്രകടനങ്ങളും ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ഒരുക്കം ഗംഭീരം രണ്ടാഴ്ചയിലേറെയായി ഇന്ത്യൻ ഫുട്ബോൾ ടീം അബുദാബിയിലെത്തിയിട്ട്. കാലാവസ്ഥയുമായും കളിക്കളങ്ങളുമായുമെല്ലാം ഇണങ്ങാനാണ് ഈ ദിവസങ്ങൾ ടീം ഉപയോഗിച്ചത്. ഒരു ടൂർണമെന്റിനായി ഇത്രയും നേരത്തേയെത്തുന്നതും കൂടുതൽ സൗഹൃദമത്സരങ്ങൾ കളിച്ചതും പുതിയകാര്യം. ഏഷ്യൻ കപ്പിനായി യു.എ.ഇ.യിലെത്തിയ ആദ്യടീമും ഇന്ത്യയാണ്. കാണികളുടെ കരുത്ത് ആതിഥേയരെപ്പോലെതന്നെ പിന്തുണയ്ക്കാനെത്തുന്ന സ്വന്തം കാണികളുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ഏറെയുള്ള അബുദാബിയിൽ മികച്ച പിന്തുണ കിട്ടുമെന്നാണ് ടീമിന്റെ പ്രതീക്ഷ. പതിനാറ് രാജ്യങ്ങൾ വിവിധ കാരണങ്ങളാൽ വിട്ടുനിന്ന 1964-ലെ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനമാണ് ഇന്നും ഇന്ത്യയുടെ ഏഷ്യൻ കപ്പിലെ മികച്ച വിജയം. പിന്നീട് 1984-ലും 2011-ലും ഇന്ത്യ കളിക്കാൻ യോഗ്യതനേടി. പക്ഷേ, രണ്ടാം റൗണ്ടിലേക്ക് ഒരിക്കലും കടക്കാനുമായില്ല. ഇന്ത്യയെപ്പോലെതന്നെ തിളങ്ങുന്ന ഒരു ഭൂതകാലം തായ്ലാൻഡിനുമുണ്ട്. ഏഷ്യൻ കപ്പിൽ 1972-ൽ മൂന്നാം സ്ഥാനത്തായിരുന്നു അവർ. 1992 മുതൽ 2007 വരെ തുടർച്ചയായി അവർ ഏഷ്യൻ കപ്പിൽ കളിക്കാൻ യോഗ്യതനേടിയിട്ടുമുണ്ട്. ഇപ്പോൾ എ.എഫ്.സി. റാങ്ക് 22 ആണെങ്കിലും ഇന്ത്യയെ പിടിച്ചുകെട്ടാനാവുമെന്ന കണക്കുകൂട്ടലിലാണ് അവരും ആദ്യമത്സരത്തിന് ഇറങ്ങുന്നത്. അതേ സമയം ശനിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.എ.ഇയും ബഹ്റൈനും സമനിലയിൽ പിരിഞ്ഞു. കളിയുടെ എഴുപത്തെട്ടാം മിനിട്ടിൽ ബഹ്റൈനു വേണ്ടി മൊഹമ്മദ് അൽ റൊമൈഹിയാണ് ഗോൾ നേടിയത്. എൺപത്തെട്ടാം മിനുട്ടിൽ യു.എ.ഇയുടെ അഹമ്മദ് ഖലീൽ ഗോൾ മടക്കി. Content Highlights: afc asian cup india begin campaign against thailand
from mathrubhumi.latestnews.rssfeed http://bit.ly/2Qo6U05
via
IFTTT
No comments:
Post a Comment