ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു

കൊച്ചി:വിദ്യാഭ്യാസ ഗെയ്മുകൾ നിർമിക്കുന്ന യു.എസ്. കമ്പനിയായ 'ഓസ്മോ'യെ മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനിയായ 'ബൈജൂസ്' ഏറ്റെടുത്തു. 12 കോടി ഡോളറിൻറെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്. ആദ്യമായാണ് ഒരു യു.എസ്. കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്മോയുടെ 'ഫിസിക്കൽ ടു ഡിജിറ്റൽ ടെക്നോളജി' കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി ഫൺ ലേണിങ് സൊലൂഷൻ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി 100 ശതമാനം വീതം വളർച്ചയാണ് ബൈജൂസ് കൈവരിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വർഷം വരുമാനം മൂന്നു മടങ്ങ് വർധിച്ച് 1,400 കോടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഴിഞ്ഞ മാസം വിവിധ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നായി 54 കോടി ഡോളറിന്റെ മൂലധന സമാഹരണം നടത്തിയതോടെ ബൈജൂസ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷൻ ടെക്നോജളി കമ്പനിയായി മാറിയിരുന്നു. ഏതാണ്ട് 360 കോടി ഡോളറാണ് കമ്പനിയുടെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഏതാണ്ട് 25,200 കോടി രൂപ. content highlight:Byju's acquires US-based Osmo for $120 million


from mathrubhumi.latestnews.rssfeed http://bit.ly/2VZNMJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages