തൃശ്ശൂർ:അക്കൗണ്ടിലിടുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കിന് കൂലിനൽകണം. സ്വകാര്യമേഖലാ ബാങ്കുകൾ തുടക്കമിട്ട എണ്ണൽകൂലി പൊതുമേഖലാ ബാങ്കുകളും ഈടാക്കിത്തുടങ്ങി. എണ്ണൽകൂലി തത്സമയം അക്കൗണ്ടിൽനിന്ന് ഈടാക്കുന്ന സോഫ്റ്റ്വേറാണ് പ്രവർത്തനം തുടങ്ങിയത്. അക്കൗണ്ടിലേക്കിടുന്ന പണത്തിന്റെ അളവും നോട്ടിന്റെ മൂല്യവും ഇടപാടിന്റെ എണ്ണവും അനുസരിച്ച് കൂലി വ്യത്യാസപ്പെടും. 'കാഷ് ഹാൻഡ്ലിങ് ചാർജ്' എന്നപേരിലാണ് ഇത് ഈടാക്കുന്നത്. എണ്ണുന്നത് യന്ത്രമാണെങ്കലും കൂലി കൃത്യമായി ബാങ്ക് വാങ്ങും. റിസർവ് ബാങ്കിന്റെ മാർഗനിർദേശമോ ഉത്തരവോ ഇല്ലാതെയാണ് ഇത് ഈടാക്കുന്നത്. അതിനാൽ ഓരോ ബാങ്കിനും കാഷ് ഹാൻഡ്ലിങ് ചാർജ് വ്യത്യസ്തമാണ്. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്ക് ഒരുദിവസം 100 നോട്ടുവരെ എണ്ണുന്നതിന് കൂലി ഈടാക്കില്ല. നൂറിനുമുകളിൽ നോട്ടുകളുണ്ടെങ്കിൽ ഓരോ 100 നോട്ടിനും 10 രൂപയാണ് ചാർജ്. നൂറുനോട്ടിന് മുകളിലുണ്ടെങ്കിൽ ആദ്യ 100 നോട്ടും സൗജന്യമായി എണ്ണില്ല. അതിനും ചാർജ് ഈടാക്കും. വലിയ ഇടപാടുകാർക്ക് നിലവിൽ ഒരുമാസം ഒരു ലക്ഷംരൂപവരെ 100 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള നോട്ടുകൾ നിക്ഷേപിക്കുന്നതിന് എണ്ണൽകൂലി ഇല്ല. അത് കവിഞ്ഞാൽ ഓരോ 1000 രൂപയ്ക്കും ഒന്നേമുക്കാൽ രൂപവീതം കൂലി ഈടാക്കും. ഇതിനായി പ്രത്യേക സോഫ്റ്റവേറുണ്ട്. പ്രമുഖ പൊതുമേഖലാ ബാങ്കിൽ 50,000 രൂപയിൽ കൂടുതലുള്ള ഓരോ നിക്ഷേപത്തിനും 1000 രൂപയ്ക്ക് ഒന്നരരൂപയാണ് എണ്ണൽകൂലി. ഒരുലക്ഷം രൂപ എണ്ണാൻ 100 രൂപ ഈടാക്കുന്ന ബാങ്കുകളുമുണ്ട്. ഇടപാടുകാരുമായുള്ള പരിചയംകാരണം പണം കൈകാര്യം ചെയ്യുന്നവർ മിക്കപ്പോഴും എണ്ണൽകൂലി ഈടാക്കിയിരുന്നില്ല. ഇതോടെയാണ് ബാങ്കുകൾ ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് എണ്ണൽകൂലി ഈടാക്കുന്ന സോഫ്റ്റവേർ നടപ്പാക്കിയത്. എത്ര രൂപ മൂല്യമുള്ള എത്ര നോട്ടുകളാണ് ബാങ്കിൽ എത്തിയതെന്ന് അറിയാൻ നിക്ഷേപ വൗച്ചർ പരിശോധനയും നടത്തും. Content Highlights:Public sector banks begins to charge cash counting charges
from mathrubhumi.latestnews.rssfeed http://bit.ly/2DhnGL5
via
IFTTT
No comments:
Post a Comment