ആ കല്ലറയില്‍ കുഞ്ഞു ക്ലിന്റ് മാത്രം മതി, അച്ഛന്‍ ജോസഫ് സ്വന്തം ശരീരം ദാനം ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

ആ കല്ലറയില്‍ കുഞ്ഞു ക്ലിന്റ് മാത്രം മതി, അച്ഛന്‍ ജോസഫ് സ്വന്തം ശരീരം ദാനം ചെയ്തു

കൊച്ചി : കുഞ്ഞുവിരലുകളിൽ അദ്ഭുതം നിറച്ച അനുഗ്രഹീത കലാകാരൻ ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് യാത്രയായത് മരണത്തിനപ്പുറവും അവനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതവുമായാണ്. കുഞ്ഞുക്ലിന്റിന്റെ ശവക്കല്ലറയിൽ അവൻ മാത്രം ഉറങ്ങണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. താൻ മരിച്ചാൻ സെയ്ന്റ് ജോസഫ്സ് പള്ളിയിൽ കുടുംബക്കല്ലറയിൽ അടക്കരുതെന്നായിരുന്നു ജോസഫിന്റെ തീരുമാനം. അവന്റെ പേരിൽത്തന്നെ എന്നും ആ കല്ലറ നിലനിൽക്കണം. ആ തീരുമാനമാണ് ജോസഫിന്റെ ചേതനയറ്റ ദേഹം മെഡിക്കൽ കോളേജിന് കൈമാറുവാനുള്ള തീരുമാനത്തിനു പിന്നിൽ. മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ ക്ലിന്റിനെ അടക്കംചെയ്ത കല്ലറ 45 വർഷത്തേക്ക് വാങ്ങിയിരുന്നു, ചിന്നമ്മയും ജോസഫും. അതിനാൽ കുടുംബക്കല്ലറയിൽ അടക്കാതെ താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിക്ക് കെമാറാനായി ഫോർട്ട് എന്ന ഏജൻസിയെയാണ് ജോസഫ് സമീപിച്ചത്. ക്ലിന്റ് ക്ലിന്റിന്റെ മരണശേഷം തേവരയിൽ ഓഫീസ് ക്വാർട്ടേഴ്സിലാണ് ജോസഫും ഭാര്യയും താമസിച്ചിരുന്നത്. പിന്നീട് കലൂർ ജഡ്ജസ് അവന്യുവിലെ എൽ.ഐ.ജി. കോളനിയിൽ വീടുവാങ്ങി താമസം മാറ്റി. ക്ലിന്റിന്റെ ചിത്രങ്ങളും ഫോട്ടോകളും ക്ലിന്റെന്ന ആ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. മകന്റെ പേരിൽ ഒരു സ്മാരകം നിർമിക്കണമെന്ന ആഗ്രഹം ജോസഫ് കൊണ്ടു നടന്നിരുന്നു. അതിനുള്ള പ്രാരംഭ ചർച്ചകളും ചിലരുമായി നടത്തിയിരുന്നു. തങ്ങൾക്കപ്പുറവും അവൻ നിലനിൽക്കണമെന്ന അടക്കാത്ത പുത്രവാത്സല്യത്തിന്റെ നേർമുഖങ്ങളായിരുന്നു അവന്റെ മാതാപിതാക്കളെന്ന് കുടുംബസുഹൃത്ത് ആന്റണി ചൂളയ്ക്കൽ പറയുന്നു. ക്ലിന്റിനു വേണ്ടിയാണ് ആ ജീവിതമത്രയും അദ്ദേഹം മാറ്റിവെച്ചത്. 72 വയസ്സിലും മകനെക്കുറിച്ചുള്ള പത്രക്കുറിപ്പുകൾ സൂക്ഷിച്ചുവെച്ചിരുന്നു അദ്ദേഹം. ക്ലിന്റിന്റെ പേരിലുള്ള അന്താരാഷ്ട ചിത്രരചനാ മത്സരത്തിന്റെ തയ്യാറെടുപ്പുകളുടെ തിരിക്കിലായിരുന്നു അവസാനനാളുകളിലും തോമസ്. അമ്പതിനായിരത്തിലധികം എൻട്രികൾ നിലവിൽ വന്നിട്ടുണ്ട്. കാലങ്ങൾക്കപ്പുറവും അവന്റെ ചിത്രങ്ങളിലൂടെ ക്ലിന്റ് സ്മരിക്കപ്പെടും, അതിനു വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രയത്നങ്ങളൊക്കെയും. content highlights:Clints father Josephs Body will be handover to medical college


from mathrubhumi.latestnews.rssfeed http://bit.ly/2FL2Fu9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages