ലണ്ടൻ: യൂറോപ്യൻ യൂണിയൻ (ഇ.യു.) വിടാനുള്ള ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളിയതിനുപിന്നാലെ സഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മേയ് പരാജയപ്പെടുത്തിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേർ വോട്ട് ചെയ്തപ്പോൾ 325 പേർ പ്രതികൂലിച്ചു. പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. മേയുടെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കുപുറമേ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയിലെ ( ഡി.യു.പി.)അംഗങ്ങളും മേയെ പിന്തുണച്ചു. 650 അംഗ പാർലമെന്റിൽ 317 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. ലേബർ പാർട്ടിക്ക് 256-ഉം. പ്രമേയം വിജയിച്ചാൽ മേയ്ക്ക് രാജിവെക്കേണ്ടിവരികയും. ബ്രിട്ടൻ പൊതുതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയും ചെയ്യുമായിരുന്നു.ജയത്തിന് പിന്നാലെ മേയ് എംപിമാരെ ബ്രക്സിറ്റിൽ ചർച്ചയ്ക്ക് ക്ഷണിച്ചു. Content Highlights:Theresa Mays government survives a no confidence vote by 325 to 306
from mathrubhumi.latestnews.rssfeed http://bit.ly/2FEieUe
via
IFTTT
No comments:
Post a Comment