ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് ബസ് യാത്രികയുടെ തല വേര്‍പെട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് ബസ് യാത്രികയുടെ തല വേര്‍പെട്ടു

ഭോപ്പാൽ: ബസിൽ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛർദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് മധ്യവയസ്കയുടെ തല വേർപെട്ടു. മധ്യപ്രദേശിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അതിവേഗതയിൽ പോകുകയായിരുന്ന ബസിൽ നിന്ന് പുറത്തേയ്ക്ക് തലയിട്ട് ഛർദ്ദിക്കുന്നതിനിടെ സ്ത്രീയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഛത്താപുർ സ്വദേശിനിയായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. സാന്തയിൽനിന്ന് പന്നയിലേയ്ക്ക് പോകുകയായിരുന്നു ഇവർ.ബസിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ട് ഛർദ്ദിക്കുന്നതിനിടെ റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല കഴുത്തിൽനിന്ന് വേർപെട്ട് റോഡിൽ വീണതായി കോട്വാലി പോലീസ് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പോലീസ് വ്യക്തമാക്കി. ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. Content Highlights:Woman's head severed, bus accident, madhya pradesh


from mathrubhumi.latestnews.rssfeed http://bit.ly/2W1ySTA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages