അഹമ്മദാബാദ്:ഗുജറാത്ത് മുൻ എംഎൽഎയും ബിജെപി നേതാവുമായ ജയന്തിലാൽ ഭാനുശാലിയെ അജ്ഞാതരായ അക്രമികൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് വെടിവെച്ചു കൊന്നു. ഭുജിൽ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്രി എക്സ്പ്രസിൽ പോകുമ്പോഴായിരുന്നു ആക്രമണം. കട്ടാരിയ-സുർബാരി സ്റ്റേഷനുകൾക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസി കോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികൾ നിറയൊഴിച്ചത്. തലയിലും കണ്ണിലുമാണ് വെടിയേറ്റത്. റെയിൽവെ അധികാരികൾ മാലിയ സ്റ്റേഷനിൽ ട്രെയിൻ നിർത്തി പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം മാലിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം തുടങ്ങി. ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ഭാനുശാലി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഫാഷൻ ഡിസൈൻ കോളജിൽ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചുവെന്ന് സൂറത്ത് സ്വദേശിയായ 21 കാരിയാണ് ആരോപണം ഉന്നയിച്ചത്. Content Highlights:Former BJP MLA, Jayantilal Bhanushali Shot Dead
from mathrubhumi.latestnews.rssfeed http://bit.ly/2LUPxUh
via
IFTTT
No comments:
Post a Comment