ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി അസമിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച്സഖ്യകക്ഷിയായ അസം ഗണപരിഷത് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ബിൽ ലോക്സഭയിൽ ചൊവ്വാഴ്ച കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് അസം ഗണപരിഷത് എൻഡിഎ സഖ്യം വിട്ടത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്,ബുദ്ധ,പാഴ്സി,ജയിൻ,ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയിൽ നിശ്ചിത കാലം താമസിക്കുന്നവർക്ക് പൗരത്വം നൽകാൻ കഴിയുന്നതാണ് ബിൽ. ഞങ്ങൾ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കണ്ടിരുന്നു. ബിൽ പിൻവലിക്കാൻ ഒരു വഴിയുമില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്നും അസം ഗണപരിഷത് ജനറൽ സെക്രട്ടറി രമേമന്ദ്ര കാലിത പറഞ്ഞു. ബില്ലിനെതിരെ അസമിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ പാസാക്കുകയാണെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കുമെന്ന് ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം അസം ഗണപരിഷത് പിന്തുണ പിൻവലിച്ചെങ്കിലും ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന ഭീഷണിയില്ല. 126 അംഗം അസം നിയമസഭയിൽ അസം ഗണ പരിഷതിന് 14 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 74 എംഎൽഎമാരുടെ പിന്തുണയുണ്ട്. ഇതിൽ 12 എംഎൽഎമാർ മറ്റൊരു സഖ്യ കക്ഷിയായ ബോഡോലാൻഡ് പ്യൂപ്പിൾ ഫ്രണ്ടിന്റേതാണ്. മന്ത്രിസഭയിലുണ്ടായിരുന്ന അസം ഗണപരിഷതിന്റെ മൂന്ന് മന്ത്രിമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:AGP withdraws support to BJP in Assam
from mathrubhumi.latestnews.rssfeed http://bit.ly/2scMWfl
via
IFTTT
No comments:
Post a Comment