ന്യൂഡൽഹി: കഴിഞ്ഞവർഷം ഇന്ത്യയിൽ തൊഴിൽ നഷ്ടമായത് ഒരുകോടി പത്തുലക്ഷം പേർക്ക്. അവരിൽ ഭൂരിഭാഗവും ഗ്രാമത്തിൽ നിന്നുള്ളവരും കൂലിപ്പണിക്കാരും. 2017-18 സാമ്പത്തികവർഷത്തിലെ കഴിഞ്ഞ ഡിസംബർ വരെയുള്ള കാലയളവിൽ 14 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങൾ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്നതായും സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സി.എം.ഐ.ഇ.) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബറിൽ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം 40.8 കോടിയായിരുന്നു. 2018 ഡിസംബറിൽ ഇത് 39.7 കോടിയായി കുറഞ്ഞു. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായും ഉയർന്നു; 15 മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയർന്ന നിരക്ക്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ * സ്വകാര്യമേഖലയിലെ പദ്ധതിപ്രഖ്യാപനങ്ങൾ കഴിഞ്ഞ സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് 62 ശതമാനത്തോളം കുറഞ്ഞു. പൊതുമേഖലയിൽ ഇത് 37 ശതമാനം കുറഞ്ഞു. 2004-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. * ഗ്രാമങ്ങളിൽ നിന്ന് 91 ലക്ഷം പേർക്കും നഗരങ്ങളിൽ നിന്ന് 18 ലക്ഷം പേർക്കും ജോലി നഷ്ടമായി. ജനസംഖ്യയുടെ മൂന്നിൽ രണ്ടും സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിൽ നിന്നാണ് ഇവരിൽ 84 ശതമാനവും. * തൊഴിൽ നഷ്ടപ്പെട്ടവരിൽ കൂടുതലും നോട്ടുനിരോധനത്തിന്റെ ആഘാതമേറ്റ കൂലിപ്പണിക്കാർ, കർഷകത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവരാണ് * 88 ലക്ഷം സ്ത്രീകൾക്കും (ഗ്രാമത്തിൽ 65 ലക്ഷം) 22 ലക്ഷം പുരുഷൻമാർക്കും (ഗ്രാമത്തിലെ 23 ലക്ഷം) തൊഴിൽ നഷ്ടമായി * മാസശമ്പളം വാങ്ങുന്ന 37 ലക്ഷം പേർക്ക് ജോലി നഷ്ടമായി * 40-നും 59-നുമിടയിൽ പ്രായമുള്ളവർക്കാണ് ജോലി നിലനിർത്താൻ കഴിഞ്ഞത്. പരിഹാസവുമായി രാഹുൽ രംഗത്ത് സി.എം.ഐ.ഇ. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവൽക്കാരനും അയാളുടെ ഉച്ചഭാഷിണിയായ സുഹൃത്തും ജോലി ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു. content highlights: more than one crore employee lost their job in 2018
from mathrubhumi.latestnews.rssfeed http://bit.ly/2F9FpWS
via
IFTTT
No comments:
Post a Comment