സംവരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; രാജ്യസഭയില്‍ ബഹളം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

സംവരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; രാജ്യസഭയില്‍ ബഹളം

ന്യൂഡൽഹി: മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർവീസിലും സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി തവർചന്ദ് ഗഹ്ലോതാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ച് സംസാരിച്ചത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വോട്ടിങും ബിൽ അവതരണവും ഒരു ദിവസം സാധിക്കില്ല. ബിൽ പൂർണമല്ല. എന്താണ് നിങ്ങൾക്ക് ഇത്ര ധൃതിയെന്നും കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രി ചോദിച്ചു. ബില്ലിൽ കൂടുതൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടു മണി വരെ നിർത്തിവെച്ചു. ബിൽ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസും ഇടതുപാർട്ടികളും അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ബിൽ തടയുന്നതിന് കോൺഗ്രസ് സാങ്കേതിക പ്രശ്നങ്ങളുയർത്തുകയാണെന്ന് ബിജെപി എംപി വിജയ് ഗോയൽ പറഞ്ഞു. നിങ്ങൾ ബില്ലിനെ തുറന്ന് എതിർക്കുകയാണെങ്കിൽ അത് വ്യത്യസ്തമാണ്. അതല്ലങ്കിൽ ബിൽ ഇതിനകം അവതരിക്കപ്പെട്ടതിനാൽ നമുക്ക് ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ രാജ്യത്തെ ദരിദ്രരെ ഉയർത്തിപ്പിടിക്കുമെന്ന പരിഗണനയോടെ എടുത്ത തീരുമാനമാണിതെന്നും ബിൽ അവതരിപ്പിച്ച്ക്കൊണ്ട് മന്ത്രി തവർചന്ദ് ഗഹ്ലോത് പറഞ്ഞു. മൂന്നിനെതിരേ 323 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. Content Highlights:Govt tables bill for 10% quota for economically poor-Rajya Sabha


from mathrubhumi.latestnews.rssfeed http://bit.ly/2FktogD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages