പണിമുടക്ക് സമരത്തിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

പണിമുടക്ക് സമരത്തിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന ദ്വിദിന പണിമുടക്ക് സമരത്തിലെഅക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കാൻ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയം. അല്ലാതെ അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നമുക്ക് എതിരായി നിൽക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും അദ്ദേഹം വ്യക്തമാക്കി. സംയുക്ത ട്രേഡ് യൂണിയൻ സമതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. അതേ സമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാൽ പണിമുടക്ക് പൂർണവിജയത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തി സമരങ്ങളെ ദുർബലമാക്കുന്ന ഒരു പ്രവണതയുണ്ട്. മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് നമ്മുടെ സമരത്തോടൊപ്പം ചേർന്നിട്ടുണ്ട്. ഒരു സംഘടനയുടെ പ്രകടനത്തിൽ ആരെങ്കിലും ഒരാൾ പിന്നിൽ നിന്ന് കല്ലെറിഞ്ഞാൽ പ്രകടനത്തിന്റെ ഉദ്ദേശം ആ ഒറ്റക്കാരണത്താൽ അപ്രസക്തമാകും. ആ സംഘടന അറിഞ്ഞാട്ടാവില്ല ഒരു പക്ഷേ ആ അക്രമം. സമരത്തിന്റെ ഉദ്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ സമാധാനപരമായിരിക്കണം. നമ്മൾ രാഷ്ട്രീയ പാർട്ടികൾ തന്നെ ഇതിന് മുൻകൈ എടുക്കണമെന്നും കോടിയേരി പറഞ്ഞു. Content Highlights:Trade unions nationwide strike-violences-kodiyeri balakrishnan


from mathrubhumi.latestnews.rssfeed http://bit.ly/2RjhGdA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages