തൃശ്ശൂർ: ശക്തൻ സ്റ്റാൻഡിൽ വയോധിക ബസ് അപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്നാംനാൾ പ്രതിയെ പൊക്കി. കൊടുങ്ങല്ലൂർ-തൃശ്ശൂർ റൂട്ടിലോടുന്ന എം.എസ്. മേനോൻ ബസാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തി. ഇതിന്റെ ഡ്രൈവർ വല്ലക്കുന്ന് സ്വദേശി മരത്താംപള്ളി വീട്ടിൽ ജോബി (41) നെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഏതാണെന്ന് വെളിപ്പെടുത്തി പോലീസിന് ഊമക്കത്ത് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇത് പോലീസ് നിഷേധിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് ബസ് ഏതാണെന്ന് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. ബസ് അതിവേഗത്തിലായിരുന്നില്ല. അപകടം അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. മൂന്നുദിവസവും അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാത്ത അവസ്ഥയിലായിരുന്നു പോലീസ്. ഇതോടെയാണ് പോലീസ് അപകടസമയത്ത് കടന്നുപോകാൻ സാധ്യതയുള്ളതും സമീപത്തെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് അപകടമുണ്ടാക്കിയതെന്നു സംശയിക്കുന്നതുമായ ബസുകളുടെ ഉടമകളെയും ജീവനക്കാരെയും വിളിപ്പിച്ചത്. അപകടമുണ്ടാക്കിയ ബസിന്റെ ഉടമസ്ഥരോ ജീവനക്കാരോ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനിടെ പോലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടായി. ശക്തൻ സ്റ്റാൻഡിലേക്ക് വന്ന കെ.എസ്.ആർ.ടി.സി. ബസാണ് അപകടമുണ്ടാക്കിയതെന്ന് പോലീസിനെ ചിലർ അറിയിച്ചു. അത്യപൂർവമായാണ് ശക്തൻ സ്റ്റാൻഡിേലക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ പ്രവേശിക്കുക. അപകടമുണ്ടായ സമയത്ത് സ്റ്റാൻഡിേലക്ക് കെ.എസ്.ആർ.ടി.സി. ബസുകളൊന്നും വന്നിട്ടുമില്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ചിയ്യാരം തോപ്പ് കരിമ്പറ്റ ചിറ്റിലപ്പിള്ളി ജോസിന്റെ ഭാര്യ മേരി (83) ബസ് തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2Cj6UJV
via
IFTTT
No comments:
Post a Comment