കൊച്ചി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ പ്രശ്‌നങ്ങൾ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. എറണാകുളം മറൈൻ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ നടന്ന ആർപ്പോ ആർത്തവത്തിന്റെ ഭാഗമായുള്ള ‘ശബരിമല - സുപ്രീംകോടതി വിധിയും തുടർന്നുള്ള കേരള ഹൈക്കോടതി വിധിയും’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.കേരളത്തിന്റെ മതസൗഹാർദം തകർത്ത് ഇവിടെ വേരുറപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെത്. വിധിയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് എതിർക്കുകയും ചെയ്തത് വോട്ട് ബാങ്ക് മുന്നിൽക്കണ്ടാണ്. അതിനെ എന്തു വിലകൊടുത്തും ചെറുക്കണം. കേരളത്തിൽ ബി.ജെ.പി. ഭരിക്കുന്നത് കാണേണ്ടി വരില്ലെന്ന് ഉറപ്പുണ്ട്. സുപ്രീംകോടതി വിധിയോട് ഇത്രയും കടുത്ത പ്രതിഷേധം വരുമെന്ന് ഓർത്തിരുന്നില്ല. യുവതികൾ അവിടെ കയറിയതിന്റെ പേരിൽ ശുദ്ധികലശം നടത്തുന്നതിനെതിരേയും സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ഇന്ദിര ജയ്‌സിങ് കൂട്ടിച്ചേർത്തു. ശബരിമലയിൽ ആദ്യം എത്തിയ യുവതികളിലൊരാൾ ദളിത് ആയതിന്റെ സന്തോഷമുണ്ട്. കനകദുർഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. അവരുടേത് അംബേദ്കറുടെ മുന്നേറ്റം പോലെ ഒന്നാണ്. ശബരിമല വിഷയം വിശ്വാസത്തിെന്റ പ്രശ്‌നമല്ല, ലിംഗനീതിയുടേതാണ്. സുപ്രീംകോടതിയിലെ ജഡ്ജിമാർപോലും ആർത്തവം എന്ന വാക്ക് ഉപയോഗിക്കാൻ മടികാണിച്ചിരുന്നു. ‘അക്കാര്യം’ എന്നാണ് ജഡ്ജിമാർ പലരും ആർത്തവത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആർത്തവത്തോട് എന്തുകൊണ്ടാണ് പുരുഷന്മാർ ഇത്രയും ഭയം തോന്നുന്നതെന്ന ചോദ്യവും ഇന്ദിര ജയ്‌സിങ് ഉന്നയിച്ചു. അയിത്തം ആചരിക്കുന്നതിന്റെ ലംഘനമാണ് ശബരിമലയിൽ നടക്കുന്നത്. സ്ത്രീ വിവേചനവും ആർത്തവമുള്ള സ്ത്രീകളോടുള്ള വിവേചനമാണെന്ന് തന്റെ വാദം കോടതി അംഗീകരിച്ചിരുന്നു. സ്ത്രീകളെ തടയുന്ന ആചാരം നേരത്തെ നിലവിലുള്ള ആചാരമല്ല. എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് വിധേയമാണ്, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ ലംഘിക്കുന്ന ആചാരങ്ങൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ലെന്ന് അവർ പറഞ്ഞു. ഡോ. ജയശ്രീ, അഡ്വ. എ.കെ. മായ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2VSYSAj
via
IFTTT
No comments:
Post a Comment