വോട്ട് ഓണ്‍ അക്കൗണ്ടല്ല; ഇടക്കാല ബജറ്റുതന്നെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

വോട്ട് ഓണ്‍ അക്കൗണ്ടല്ല; ഇടക്കാല ബജറ്റുതന്നെ

ന്യൂഡൽഹി: മോദി സർക്കാരിന്റെ അവസാന ബജറ്റ് വോട്ട് ഓൺ അക്കൗണ്ട് ആവില്ലെന്ന് ഉറപ്പായി. അടുത്ത അഞ്ചുവർഷത്തെ മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. സിഎൻബിസി ടെലവിഷൻ ചാനൽ നടത്തിയ അവാർഡ് ചടങ്ങിനിടെയാണ് ഇതുസംബന്ധിച്ച വ്യക്തമായ പരാമർശം ജെയ്റ്റലി നടത്തിയത്. രാജ്യത്തെ പ്രത്യേക സാമ്പത്തിക സാഹചര്യത്തിൽ വോട്ട് ഓൺ അക്കൗണ്ടല്ല അവതരിപ്പിക്കേണ്ടത്. ഇടക്കാല ബജറ്റ് തന്നെയാണ് ആവശ്യം അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പരിശോധനയ്ക്കായി ന്യൂയോർക്കിലേയ്ക്കുപോകുകയാണെങ്കിലും അരുൺ ജെയ്റ്റ്ലി തന്നെയാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. കാർഷിക മേഖല വെല്ലുവിളികൾ നേരിടുകയാണ്. ഉത്പാദനം കൂടുതലും കുറഞ്ഞ വിലയുംമൂലം ദുരിതത്തിലായ കർഷകർക്ക് പ്രധാന്യം നൽകുന്ന പാക്കേജുകൾ ബജറ്റിലുണ്ടാകും. content highlight:Interim Budget may go beyond vote-on-account


from mathrubhumi.latestnews.rssfeed http://bit.ly/2VZUMGJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages