ന്യൂഡൽഹി: മോശം ഭക്ഷണം നൽകുന്നതിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്റെ മകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേജ് ബഹാദൂർ യാദവിന്റെ 22 കാരനായ മകൻ രോഹിതിനെയാണ് ഹരിയാനയിലെ റിവാരിയിലെ കുടുംബ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. അടച്ചിട്ട മുറിക്കുള്ളിൽ കൈയിൽ തോക്കു പിടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിത് ജീവനൊടുക്കിയതാണെന്ന് വീട്ടുകാർ തങ്ങളെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഹാദൂർ യാദവ് പ്രയാഗ്രാജിൽ കുംഭമേളക്ക് പോയിരിക്കുകയാണെന്നും അദ്ദേഹത്തെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 2017ലാണ് ബഹാദൂർ യാദവിന്റെ വെളിപ്പെടുത്തൽ വീഡിയോ ഫെയ്സ്ബുക്ക് വഴി പുറത്തുവരുന്നത്. തുടർന്ന് അതിർത്തിയിലെ ജോലിയിൽ നിന്നും അദ്ദേഹത്തെ പിൻവലിക്കുകയും പിന്നീട് അതിർത്തി രക്ഷാ സേനയിൽ നിന്നും പുറത്താക്കുകയുമായിരുന്നു. content highlights:Son Of BSF Jawan Who Made "Bad Food" Videos Found Dead
from mathrubhumi.latestnews.rssfeed http://bit.ly/2QYOqnk
via
IFTTT
No comments:
Post a Comment