കല്‍പ്പറ്റയില്‍ ഭീതിപരത്തിയ പുലിയെ പിടികൂടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

കല്‍പ്പറ്റയില്‍ ഭീതിപരത്തിയ പുലിയെ പിടികൂടി

കൽപ്പറ്റ:വയനാട് കൽപ്പറ്റയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടു. കൽപ്പറ്റ ഗൂഡാലിക്കുന്നിലാണ് പുലിയെ പിടികൂടിയത്. രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെടുകയായിരുന്നു.പ്രദേശത്തെ വീടുകളിലെ ആടുകളേയും മറ്റ് ജീവികളേയും വേട്ടയാടിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനം വകുപ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് രണ്ടാഴ്ച മുൻപ് സ്ഥാപിച്ച സി സി ടി വിയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പിടികൂടിയ പുലിയെ പുലർച്ചെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. വനത്തിൽ തുറന്ന വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. Content Highlights: Cheetah Caught inWayanad


from mathrubhumi.latestnews.rssfeed http://bit.ly/2QVzMxh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages