കാലാവസ്ഥാ വ്യതിയാനം ജെല്ലി ഫിഷിന് ഗുണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

കാലാവസ്ഥാ വ്യതിയാനം ജെല്ലി ഫിഷിന് ഗുണം

കാലാവസ്ഥാവ്യതിയാനം ചില ജീവികൾക്കെങ്കിലും ഗുണകരമാകുമെന്ന് തെളിയിച്ചിരിക്കയാണ് പുതിയ പഠനം. നക്ഷത്രമത്സ്യം, ജെല്ലിഫിഷ് തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിൽനിന്ന് നേട്ടമുണ്ടാക്കും. കാലാവസ്ഥാ വ്യതിയാനത്തിലൂടെ പുതിയ വാസസ്ഥലം അവയ്ക്ക് ലഭിക്കുന്നതാണ് കാരണം. അതേസമയം, ഭക്ഷണത്തിനും പ്രജനനത്തിനുമായി മഞ്ഞുപാളികളെ ആശ്രയിക്കുന്നവയ്ക്ക് കാലാവസ്ഥാമാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് അന്റാർട്ടിക് സർവേ(ബി.എ.എസ്.) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. താപനില, കടലിലെ മഞ്ഞുപാളികൾ ഉരുകുന്നത്, ഭക്ഷണത്തിന്റെ ലഭ്യത എന്നിവയാണ് അവർ പഠനവിധേയമാക്കിയത്. കടലിലെ അധികം ആഴമില്ലാത്തിടത്ത് താമസമാക്കിയ ജീവികളെയാണ് കാലാവസ്ഥാ വ്യതിയാനം ആദ്യം ബാധിക്കുക. അതേസമയം, കടലിന്റെ അടിത്തട്ടിൽനിന്ന് ഇരതേടുന്ന ജീവികളായ നക്ഷത്രമത്സ്യത്തിനും ജെല്ലി ഫിഷിനും ഇത് ഗുണകരമാകും.


from mathrubhumi.latestnews.rssfeed http://bit.ly/2Hj43qf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages