തായ്വാൻ: ബിക്കിനി ക്ലൈമ്പർ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തയായ ഗിഗി വൂവിന് പർവതാരോഹണത്തിനിടയിൽ വീണ് ദാരുണാന്ത്യം. തായ്വാനിലെ യുഷാൻ നാഷണൽ പാർക്കിലെ മലയിടുക്കിൽ വീണ ഗിഗിക്ക് ഗുരുതരമായി പരിക്കേറ്റ മൂലം ചലിക്കാൻ സാധിക്കുന്നില്ല എന്ന് സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. Image:Facebook/Gigi Wu രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടറുകൾക്ക് അപകടസ്ഥലം കണ്ടെത്താൻ പ്രതികൂല കാലാവസ്ഥ തടസമായി. അപകട സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പർവതങ്ങളിലും ഉയർന്ന മലകളിലും കയറി സെൽഫികൾ പകർത്തുന്നത് ഗിഗിയുടെ വിനോദമായിരുന്നു. ബിക്കിനി ധരിച്ച് പകർത്തിയിരുന്ന സെൽഫികൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. പർവതങ്ങൾക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെൽഫി എടുക്കുകയായിരുന്നുമുപ്പത്താറുകാരിയായ ഗിഗിയുടെ പതിവ്. Image:Facebook/Gigi Wu നാലു കൊല്ലത്തിനുള്ളിൽ നൂറോളം മലമുനമ്പുകളിൽ കയറിയതായി ഫാഷൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗിഗി പറഞ്ഞിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നതു കൊണ്ടാണ് സെൽഫി പകർത്താൻ മാത്രമായി മലകൾ കയറുന്നതെന്നും ചിത്രങ്ങൾ മനോഹരമല്ലേയെന്നും ഗിഗി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുത്തനെയുള്ള മലനിരകൾ നിറഞ്ഞ മേഖലയാണ് തായ് വാൻ. മൂവായിരം മീറ്ററോളം ഉയരമുള്ള മലനിരകൾ ധാരാളമുള്ള രാജ്യത്ത് സ്ഥിരമായി കുറഞ്ഞ കാലാവസ്ഥയാണ്. മഞ്ഞു മൂടിയത് കാരണം ഗിഗിയുടെ മൃതശരീരം വീണ്ടെടുക്കാൻ സമയമേറെ വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. Content Highlights: "Bikini Climber", Famous For Selfies On Peaks, Dies After Ravine Fall, Gigi Wu, Thaiwan
from mathrubhumi.latestnews.rssfeed http://bit.ly/2FKcGbR
via
IFTTT
No comments:
Post a Comment