എസ്പി-ബിഎസ്പി സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച;സഖ്യപ്രഖ്യാപനം ഉണ്ടായേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

എസ്പി-ബിഎസ്പി സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച;സഖ്യപ്രഖ്യാപനം ഉണ്ടായേക്കും

ലഖ്നൗ: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ എസ് പി- ബി എസ് പി സഖ്യത്തെ കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെ സംയുക്ത വാർത്താസമ്മേളനം വിളിച്ച് അഖിലേഷ് സിങ് യാദവും മായാവതിയും. ലഖ്നൗവിൽ ശനിയാഴ്ചഉച്ചയോടെയാണ് ഇരുനേതാക്കളും സംയുക്ത വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ഈ വാർത്താസമ്മേളനത്തിലുണ്ടാവുമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞയാഴ്ച ഇരുനേതാക്കളും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, കോൺഗ്രസിനെ ഒഴിവാക്കി കൊണ്ട് എസ് പിയും ബി എസ് പിയും ചേർന്ന് മഹാഘട്ബന്ധൻ രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇരുനേതാക്കളും തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. പ്രാദേശിക പാർട്ടികളായ രാഷ്ട്രീയ ലോക് ദൾ, നിഷാദ് പാർട്ടി എന്നിവരും മഹാഘട്ബന്ധനിൽ പങ്കാളികളായേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോർത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാൻ എസ് പിയും ബി എസ് പിയും തീരുമാനിച്ചിരിക്കുന്നത്. content highlights:sp and bsp called joint press conference on saturday may announce alliance for 2019loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2TIuqqD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages