റിസർവ് ബാങ്ക് അയയുന്നു, കേന്ദ്രത്തിന് ലാഭവിഹിതം കൊടുത്തേക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 8, 2019

റിസർവ് ബാങ്ക് അയയുന്നു, കേന്ദ്രത്തിന് ലാഭവിഹിതം കൊടുത്തേക്കും

ന്യൂഡൽഹി:റിസർവ് ബാങ്കിൻറെ (ആർ.ബി.െഎ.) കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നൽകാൻ ആർ.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോർട്ട്. 30,000 മുതൽ 40,000 കോടി രൂപ വരെ കേന്ദ്രസർക്കാരിന് ഇടക്കാല ലാഭവിഹിതമായി ആർ.ബി.ഐ. കൈമാറിയേക്കും. ഇൗ മാർച്ചിനു മുമ്പു തന്നെ ഇൗ തുക കൈമാറുമെന്നാണ് സൂചന. അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണ വേളയിൽ റിസർവ് ബാങ്ക് കൈക്കൊള്ളും. ധനക്കമ്മി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ആർ.ബി.ഐയുടെ ലാഭവിഹിതം കേന്ദ്രത്തിന് സഹായകമാകും. മേയ് മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ മുൻ നിർത്തി ക്ഷേമപദ്ധതികൾക്ക് അധിക പണം കണ്ടെത്താൻ സർക്കാർ ആർ.ബി.ഐയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നു. ആർ.ബി.ഐയുടെ കരുതൽ ധനം ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കണമെന്നും ജനക്ഷേമ പദ്ധതികൾക്കായി നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഉൗർജിത് പട്ടേലിന്റെ രാജിയിലാണ് നടപടി കലാശിച്ചത്. തുടർന്ന് മുൻ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ. ഗവർണറായി സർക്കാർ നിയമിച്ചു. സർക്കാരും ആർ.ബി.ഐയും ആർ.ബി.ഐയുടെ കരുതൽ ധനം വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് 30,000 കോടി രൂപയിൽ അധികം മാർച്ചിൽ ഇടക്കാല ലാഭ വിഹിതമായി സർക്കാരിന് കൈമാറുമെന്ന് ആർ.ബി.ഐ. ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. അതേസമയം, ആർ.ബി.ഐയും ധനകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ധനകമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നില നിർത്തുകയാണ് ബജറ്റ് ലക്ഷ്യം. സർക്കാരിന്റെ വരുമാനത്തിലെ ഇടിവ് ഒരു ലക്ഷം കോടി രൂപയോളമാവാൻ സാധ്യതയുണ്ടെന്നിരിക്കെ സർക്കാരിന് ആർ.ബി.ഐയുടെതുൾപ്പെടെ ഫണ്ടുകൾ നിർണായകമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2HajmBc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages