അമൃതയും രാജ്യറാണിയും മേയ് ഒമ്പതുമുതൽ പ്രത്യേക തീവണ്ടികൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

അമൃതയും രാജ്യറാണിയും മേയ് ഒമ്പതുമുതൽ പ്രത്യേക തീവണ്ടികൾ

പാലക്കാട്: അമൃതയും രാജ്യറാണിയും പ്രത്യേക തീവണ്ടികളായി ഓടുന്ന തീയതിയായി. മേയ് ഒമ്പതുമുതലാണ് ഇവ തിരുവനന്തപുരം-മധുര, കൊച്ചുവേളി-നിലമ്പൂർ റൂട്ടുകളിൽ പ്രത്യേക തീവണ്ടികളായി ഓടുക. ഷൊർണൂർ ഒഴിവാക്കിയാണ് അമൃത എക്സ്പ്രസ് ഓടുക തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) രാത്രി 8.30-ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 6.10-ന് പാലക്കാട് ജങ്ഷനിലെത്തും. 6.35-ന് മധുരയ്ക്ക് പുറപ്പെടും. പുതുതായി സ്റ്റോപ്പനുവദിച്ച കൊല്ലങ്കോട്ട് രാവിലെ 7.13-നെത്തി 7.15-ന് പുറപ്പെടും. 9.28-ന് പഴനിയിലും 12.15-ന് മധുരയിലുെമത്തും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) വെകീട്ട് 3.15-ന് പുറപ്പെടും. 5.13-ന് പഴനിയിലെത്തും. 7.18-ന് കൊല്ലങ്കോട്ടും 8.25-ന് പാലക്കാട് ജങ്ഷനിലുമെത്തും. 8.50-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് തിരുവനന്തപുരത്തെത്തും. ഒരു സെക്കൻഡ് എ.സി., രണ്ട് തേഡ് എ.സി., 10 സ്ലീപ്പർ, മൂന്ന് ജനറൽ, ഭിന്നശേഷിക്കാർക്കായുള്ള ഒരു കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 18 കോച്ചുകളാണുണ്ടാവുക. നിലവിൽ 14 കോച്ചുകളാണുള്ളത്. തേഡ് എ.സി. കോച്ചുകളുണ്ടായിരുന്നില്ല. കൊച്ചുവേളി -നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) രാത്രി 8.50-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് നിലമ്പൂരെത്തും. നിലമ്പൂർ റോഡ് -കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350) രാത്രി 8.50-ന് പുറപ്പെടും. അടുത്തദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഒരു സെക്കൻഡ് എ.സി., ഒരു തേഡ് എ.സി., ഏഴ് സ്ലീപ്പർ, രണ്ട് ജനറൽ, ഭിന്നശേഷിക്കാർക്കുള്ള ഒരു കോച്ച്, ലഗേജ് കം ബ്രേക്ക് വാൻ 1 എന്നിങ്ങനെ 13 കോച്ചുകളാണ് രാജ്യറാണിയിലുണ്ടാവുക. നിലവിൽ ഒമ്പത് കോച്ചുകളാണുള്ളത്. Content Highlights:Amritha-rajya rani express-special train


from mathrubhumi.latestnews.rssfeed http://bit.ly/2QXcKpK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages