ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് ആദ്യവാരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ മൂന്നിനാണ് നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുക. എത്രഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകൾ. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാൻ സാധിക്കാവുന്ന പരമാവധി പ്രദേശങ്ങൾ, വോട്ടിങ് മെഷീനുകൾ എന്നിവയുടെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള ആലോചനകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവയിലെല്ലാം ഏകദേശ ധാരണ ഉണ്ടായാൽ മാർച്ച് ആദ്യവാരത്തിൽ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചേക്കും. ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. ഇതോടൊപ്പം ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതിനാൽ മെയ്മാസത്തിനുള്ളിൽ അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. ഇക്കാര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷമെ തീരുമാനമുണ്ടാകു. 2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയത് നാലുഘട്ടങ്ങളായാണ്. ഫെബ്രുവരി 29 തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും എപ്രിൽ, മെയ് മാസങ്ങളിലായി നാലുഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. 2009 ലെ തിരഞ്ഞടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 2014ൽ തിരഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളായും നടത്തി. Content Highlights:EC likely to announce Lok Sabha poll schedule in March first week
from mathrubhumi.latestnews.rssfeed http://bit.ly/2T1u8vn
via
IFTTT
No comments:
Post a Comment