പതിനൊന്നാം ദിവസവും മൂന്നാറിൽ താപനില പൂജ്യത്തിനുതാഴെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 12, 2019

പതിനൊന്നാം ദിവസവും മൂന്നാറിൽ താപനില പൂജ്യത്തിനുതാഴെ

മൂന്നാർ: തുടർച്ചയായ പതിനൊന്നാം ദിവസവും മൂന്നാർ മേഖലയിൽ താപനില മൈനസിൽ തുടരുന്നു. മൂന്നാറിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണിത്. തണുപ്പ് ആസ്വദിക്കാൻ സന്ദർശകരുടെ പ്രവാഹമാണ്. 6000 മുതൽ 10,000 വരെ സന്ദർശകരെത്തുന്നതായാണ് കണക്ക്. ചെണ്ടുവരയിൽ കഴിഞ്ഞദിവസം മൈനസ് നാലായിരുന്നു താപനില. ചിറ്റുവര, ചെണ്ടുവര, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ താപനില മൈനസ് രണ്ടായിരുന്നു. മൂന്നാർ ടൗൺ, കന്നിമല, പഴയ മൂന്നാർ എന്നിവിടങ്ങളിൽ പൂജ്യവും. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ രാജമല, വനംവികസന കോർപ്പറേഷന്റെ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ള മീശപ്പുലിമല, ഉയർന്ന പ്രദേശമായ ടോപ്സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തണുപ്പുകാല ദൃശ്യങ്ങൾ തേടിയെത്തുന്നവരുടെ തിരക്കാണ്. തണുപ്പുകാലം ടൂറിസം മേഖലയ്ക്ക് ഉണർവ് പ്രളയത്തെത്തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ മൂന്നാറിലെ വിനോദസഞ്ചാര മേഖലയിൽ സന്ദർശകർ എത്തിയിരുന്നില്ല. സന്ദർശകരില്ലാത്തതിനാൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ടാക്സി ഡ്രൈവർമാർ, ഗൈഡുകൾ, ഹോട്ടൽ ജീവനക്കാർ എന്നിവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തണുപ്പുകാലം തുടങ്ങിയ ഡിസംബർ 21 മുതൽ സഞ്ചാരികൾ ധാരാളം എത്തിയതോടെയാണ് മൂന്നാർ സജീവമായത്. Content Highlights:munnar-temperature


from mathrubhumi.latestnews.rssfeed http://bit.ly/2TGZMxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages