കൊച്ചി: ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. അവർക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്നും കോടതി ചോദിച്ചു. പോലീസിനും സർക്കാരിനും മറ്റ് സംഘടനകൾക്കും പ്രകടനം നടത്താനുള്ള സ്ഥമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യുവതീ പ്രവേശനവിഷയത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ഇന്നലെ യുവതീ പ്രവേശന സാഹചര്യം ഉണ്ടായതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.ആ റിപ്പോർട്ടാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. പോലീസ് സംരക്ഷണം നൽകി യുവതികളെ കയറ്റരുതെന്നാണ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ചോദ്യങ്ങളുന്നയിച്ചത്. ബിന്ദുവും കനക ദുർഗ്ഗയും വിശ്വാസികളാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതെയെന്നും സർക്കാർ മറുപടി നൽകി. ശബരിമലയിൽ ദർശനം നടത്തിയ യുവതികൾക്ക് അജണ്ടയുണ്ടോ എന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ യുവതികൾ എത്തിയതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാരിന്റെ പ്രകടനം ശബരിമലയിൽ അനുവദിക്കാനാവില്ല. സർക്കാരിനോ പോലീസിനോ മറ്റ് സംഘടനകൾക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികൾക്കുള്ള ഇടമാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എജി നേരിട്ടെത്തി സർക്കാരിന്റെ ഭാഗം വിശദീകരിച്ചെങ്കിലും കോടതി തൃപ്തരായില്ല. മനീതി സംഘത്തെ നിലയിക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനത്തിൽ അയച്ചതടക്കമുള്ള വിഷയങ്ങളിലെ സർക്കാരിന്റെ വിശദീകരണത്തിലും കോടതി തൃപ്തരായില്ല. ഇക്കാര്യം വിശദീകരിച്ച് സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. content highlights:highcourt criticises Kerala govt on Sabarimala issue,are bindu and kanakadurga devotees, asks court
from mathrubhumi.latestnews.rssfeed http://bit.ly/2TDptj9
via
IFTTT
No comments:
Post a Comment