'ബെഹന്‍ജി' ഉപേക്ഷിച്ചപ്പോള്‍ രാഹുല്‍ 'ദീദി'യെ ഓര്‍ത്തു; പരിഹാസവുമായി ബിജെപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

'ബെഹന്‍ജി' ഉപേക്ഷിച്ചപ്പോള്‍ രാഹുല്‍ 'ദീദി'യെ ഓര്‍ത്തു; പരിഹാസവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ്അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ റാലിയെ പിന്തുണച്ച് കത്തയച്ചതിന് പിന്നാലെയാണ് പരിഹാസം. ബെഹൻജി ഉപേക്ഷിച്ചു പോകുമ്പോൾ ദീദിയെ ഓർക്കുകയെന്നത് സ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഉത്തർപ്രദേശിൽ എസ്.പിയും മായാവതിയുടെ ബിഎസ്പിയും തമ്മിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് സഖ്യമുണ്ടാക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി റാലി നടത്തുന്നത് അവർക്കൊന്നും ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കും. ശക്തമായ സർക്കാരുണ്ടാവണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ അവകാശപ്പെട്ടു. മമത ബാനർജിയുടെ പ്രതിപക്ഷ റാലി ശനിയാഴ്ചയാണ് കൊൽക്കത്തയിൽ നടക്കുന്നത്. 20 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി റാലിക്കെത്തില്ല. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജിൻ ഖാർഗെയാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. റാലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രാഹുൽഗാന്ധി ഇന്ന് മമതയ്ക്ക് കത്തയച്ചിരുന്നു. Content Highlights:Rahul Gandhi, Mamata Banerjee, Mayavati


from mathrubhumi.latestnews.rssfeed http://bit.ly/2CES8NZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages