പട്ന: ബി ജെ പിയിൽനിന്ന് രാജിവെയ്ക്കുന്നതായി ബിഹാറിൽനിന്നുള്ള മുൻ എം പി ഉദയ് സിങ്.നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെ ഡി യുവിനു മുന്നിൽ ബി ജെ പി കീഴടങ്ങുന്നുവെന്ന് ആരോപിച്ചാണ് ഉദയ് സിങ്ങിന്റെ രാജിപ്രഖ്യാപനം. ബിഹാറിലെ പുർണിയ മണ്ഡലത്തെ രണ്ടുവട്ടം(2004, 2009) പ്രതിനിധീകരിച്ച എം പിയാണ് ഉദയ് സിങ്. നിതീഷ് കുമാർ സർക്കാരിന്റെ ജനസമ്മതി അതിവേഗം കുറയുകയാണ്. നിതീഷിന്റെ ദുഷ്പ്രവർത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോൾ ബി ജെ പി എത്തിനിൽക്കുന്നത്- സിങ് ആരോപിച്ചു. നിതീഷ് കുമാറിന്റെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നൽകിയതിനെയും ഉദയ് സിങ് വിമർശിച്ചു. ജനപ്രീതിയിലുണ്ടായ വർധനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച ഉദയ് സിങ്, തന്റെ ഭാവിപദ്ധതികളെ കുറിച്ച് വെളിപ്പെടുത്താൻ തയ്യാറായില്ല. നല്ല ഉദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാർഥ്യങ്ങളിൽനിന്ന് അകന്നുനിൽക്കുകയാണെന്നും പറഞ്ഞു. കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തെ താൻ അംഗീകരിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കിയാൽ ജനാധിപത്യത്തിന് നിലനിൽക്കാനാകില്ലെന്നും ഉദയ് സിങ് പറഞ്ഞു. content highlights: former mp uday singh announced resignation from party
from mathrubhumi.latestnews.rssfeed http://bit.ly/2RCtbwC
via
IFTTT
No comments:
Post a Comment