ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രിയെ കോമൺവെൽത്ത് സെക്രട്ടേറിയേറ്റ് ആർബിട്രൽ ട്രിബ്യൂണിലേക്ക് കേന്ദ്ര സർക്കാർ നാമ നിർദേശം ചെയ്തു. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ സിക്രി വിസമ്മതം അറിയിച്ചതായാണ് വിവരം. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിർദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2019 മാർച്ച് 6നാണ് ജസ്റ്റിസ് സിക്രി സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നത്. കോമൺവെൽത്ത് സെക്രട്ടേറിയേറ്റിന്റെ 2005ലെ ധാരണപ്രകാരം സ്ഥാപിതമായ സമിതിയാണ് കോമൺവെൽത്ത് സെക്രട്ടേറിയേറ്റ് ആർബിട്രൽ ട്രിബ്യൂണൽ(സി.എസ്.എ.ടി). ഒരു പ്രസിഡന്റും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ട്രിബ്യൂണലിന്റെ ഘടന. കോമൺവെൽത്ത് രാജ്യങ്ങളിൽ സേവനമനുഷ്ടിച്ച മികച്ച ധാർമിക മൂല്യങ്ങളുള്ള ജഡ്ജിമാരെയാണ് സി.എസ്.എ.ടിയിലേക്ക് സർക്കാരുകൾ നാമനിർദേശം ചെയ്യുക. നാല് വർഷത്തെ കാലവധിയിലേക്കാണ് നിയമനം. നേരത്തെ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമയെ നീക്കിയ ഉന്നതാധികാര സമിതി അംഗമായിരുന്നു ജസ്റ്റിസ് എ.കെ സിക്രി. മൂന്നംഗ ഉന്നതാധികാര സമിതിയിൽ അംഗമായിരുന്ന സിക്രിയുടെ നിലപാടാണ് അലോക് വർമ്മയ്ക്കെതിരായ നടപടിയിൽ നിർണായകമായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടർന്നാണ് സുപ്രീം കോടതിയിലെ മുതിർന്ന അംഗമായ ജസ്റ്റിസ് സിക്രി ഉന്നതാധികാര സമിതി അംഗമാവുന്നത്. അലോക് വർമയെ നീക്കി ദിവസങ്ങൾക്കകമാണ് ജസ്റ്റിസ് സിക്രിയ്ക്ക് പുതിയ നിയമനം ലഭിച്ച വാർത്തയും വാർത്ത പുറത്തുവരുന്നത്. content highlights:Government nominates Justice Sikri to Commonwealth Secretariat Tribunal
from mathrubhumi.latestnews.rssfeed http://bit.ly/2CgQtxQ
via
IFTTT
No comments:
Post a Comment