ചങ്ങനാശ്ശേരി: സാമ്പത്തിക സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എൻ.എസ്.എസ്. ജനറൽസെക്രട്ടറി ജി.സുകുമാരൻ നായരുടെ കത്ത്. കഴിഞ്ഞ സർക്കാരുകൾക്ക് ഒന്നും ഇക്കാര്യത്തിൽ ആത്മാർത്ഥതയില്ലായിരുന്നെന്ന വിമർശനവും കത്തിലുണ്ട്. സാമ്പത്തിക സംവരണം എൻ.എസ്.എസ്. ദീർഘനാളായി ആവശ്യപ്പെടുന്നതാണ്. സാമൂഹികനീതി നടപ്പാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കത്തിൽ പറയുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ കാലംമുതൽ ഈ ആവശ്യം ഉന്നയിക്കുന്നതാണെന്ന്, കത്തയച്ചത് സ്ഥിരീകരിച്ചുകൊണ്ട് സുകുമാരൻനായർ പറഞ്ഞു. 2004-ൽ യു.പി.എ. സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം പഠിക്കുന്നതിന് സിൻഹു കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ 2010-ൽ കേന്ദ്രസർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല. തുടർന്ന് അധികാരത്തിൽ വന്ന എൻ.ഡി.എ. സർക്കാരിന് 2014-ൽ നിവേദനം സമർപ്പിച്ചു. പിന്നീട് ഈ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടില്ല. കാലങ്ങളായി, നായർ സർവ്വീസ് സൊസൈറ്റി പ്രമേയങ്ങളിലൂടെ സർക്കാരുകളോട് ഈ ആവശ്യമുന്നയിച്ചുകൊണ്ടിരുന്നു. അതാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചത്. സമാധാനമാർഗ്ഗത്തിലൂടെയുള്ള ശ്രമങ്ങളാണ് നായർ സർവ്വീസ് സൊസൈറ്റി നടത്തിയത്. മോദി സർക്കാരിന്റെ ധീരമായ നടപടിയെ അഭിനന്ദിക്കുകയെന്നത് കടമയായതിനാലാണ് കത്തയച്ചതെന്നും സുകുമാരൻനായർ പറഞ്ഞു. Content Highlights:Economic Reservation-nss-pm modi
from mathrubhumi.latestnews.rssfeed http://bit.ly/2VQxdQI
via
IFTTT
No comments:
Post a Comment