നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗർ: ജമ്മു കശ്മീറിലെ പൂഞ്ച് സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.പൂഞ്ച് സെക്ടറിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഇത് ഏഴാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടാകുന്നത്. 2018ൽ പാകിസ്താന്റെ ഭാഗത്തുനിന്ന് 2936 ഓളം വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിനഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2018ലെ പാക് വെടിനിർത്തൽ കരാർ ലംഘനത്തിൽ ചുരുങ്ങിയത് 61പേർക്ക് ജീവൻ നഷ്ടപ്പെടുകയും 250ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. This is the 7th ceasefire violation by Pakistan in Poonch sector in the last three days. #JammuAndKashmir https://t.co/m9MOitqsji — ANI (@ANI) January 10, 2019 content highlights:pakistan violates ceasefire in jammu kashmir


from mathrubhumi.latestnews.rssfeed http://bit.ly/2H23uAH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages