തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബഞ്ചിൽ സമരക്കാരുടെ ആക്രമണം. മാനേജറുടെ കാബിനിൽ കയറി മേശയും കമ്പ്യൂട്ടറും ഫോണുകളും തകർത്തു. സെക്രട്ടേറിയറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബഞ്ച് പ്രവർത്തിക്കുന്നത്. പതിനഞ്ചോളം വരുന്ന അക്രമികൾ ബാങ്കിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജി എസ് ടി വകുപ്പ് കരമന കമ്മീഷണർ ഓഫീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് ഇൻസ്പെക്ടർ സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊതുമുതൽ നശിപ്പിച്ചതിന് അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. എസ്.ബി ഐ ട്രഷറി ബഞ്ച് ആക്രമിച്ചത് എൻജിഒ യൂണിയൻകാരാണെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജിഎസ്ടി (വാണിജ്യനികുതി ) കമ്മീഷണർ ഓഫീസിലെ ഇൻസ്പക്ടറുമായ മലയിൻകീഴ് സ്വദേശി സുരേഷ് ബാബു, ജിഎസ്ടി വിഭാഗത്തിൽ ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഇൻസ്പെക്ടറായ സുരേഷ്, നെയ്യാറ്റിൻകര സ്വദേശി എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേർന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തൽ. ബാങ്ക് അധികൃതർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പോലീസ് പറയുന്നു. Content Highlights:SBI treasury bench, Attack, Trivandrum
from mathrubhumi.latestnews.rssfeed http://bit.ly/2REAseF
via
IFTTT
No comments:
Post a Comment