കോഴിക്കോട്: ഗാന്ധിജി പ്രതിഭാശാലിയായ രാഷ്ട്രീയനേതാവായിരുന്നെങ്കിലും മഹാത്മാ എന്ന വിശേഷണത്തിന് അർഹനല്ലെന്ന് എഴുത്തുകാരി അരുന്ധതി റോയി. കേരള സാഹിത്യോത്സവത്തിൽ സോഹിനി ഘോഷുമായി സംവദിക്കുകയായിരുന്നു അരുന്ധതി. ദക്ഷിണാഫ്രിക്കയിൽ ഗാന്ധി രാഷ്ട്രീയജീവിതം തുടങ്ങിയത് വർണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെയാണെന്നാണ് പൊതുവിശ്വാസം. ഇത് തീർത്തും വസ്തുതാവിരുദ്ധമാണ്. വരേണ്യവർഗക്കാരുടെ പാർട്ടിയായ നഥാൽ കോൺഗ്രസ് പ്രസിഡന്റായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. മേൽജാതിക്കാരായ ഇന്ത്യക്കാർക്ക് വെള്ളക്കാർക്കൊപ്പം പരിഗണനനൽകണമെന്നതായിരുന്നു തുടക്കത്തിൽ ഗാന്ധിയുടെ ആവശ്യം. ഇന്ത്യയിലെത്തിയപ്പോൾ പിന്നാക്ക ജനവിഭാഗങ്ങൾക്കായി അംബേദ്കർ മുന്നോട്ടുവെച്ച പ്രാതിനിധ്യ അവകാശം എന്ന ആവശ്യത്തെ അംഗീകരിക്കാൻ ഗാന്ധി തായ്യാറായില്ല -അരുന്ധതി പറഞ്ഞു. Content Highlights:Arundhati Roy, Mahatma Gandhi,dr b r ambedkar
from mathrubhumi.latestnews.rssfeed http://bit.ly/2AHF360
via
IFTTT
No comments:
Post a Comment