അഹമ്മദാബാദ്:മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഗുജറാത്തിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യം അവതരിപ്പിക്കുക. ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടായിരിക്കും റിലയൻസിന്റെ ഇ-കൊമേഴ്സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിൽ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയൻസ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവർക്ക് കൂടുതൽ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുക. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇ-കൊമേഴ്സ് സ്വപ്നങ്ങൾ പങ്കുവച്ചത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാവും റിലയൻസിന്റെ ഇ-കൊമേഴ്സ് അരങ്ങേറ്റം. content highlight:Reliance Jio, Retail to launch e-commerce platform
from mathrubhumi.latestnews.rssfeed http://bit.ly/2FDQpfA
via
IFTTT
No comments:
Post a Comment