പട്ന: വരൻ മദ്യപിച്ചെത്തിയെതിനെ തുടർന്ന് പ്രതിശ്രുതവധു വിവാഹത്തിൽനിന്ന് പിന്മാറി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലാണ് സംഭവം. അക്ബർപുർ സ്വദേശിനിയായ യുവതിയാണ് പോലീസ് കോൺസ്റ്റബിളായ ഉദയ് രജക്കുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറിയത്. തിലക്പുർ ഗ്രാമവാസിയാണ് ഉദയ്. വ്യാഴാഴ്ച രാത്രിയാണ് ഉദയും യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വരനും സംഘവും മദ്യലഹരിയിലാണ് യുവതിയുടെ വീട്ടിലെത്തിയത്. നന്നായി മിനുങ്ങിയെത്തിയ ഇവർ പെൺകുട്ടിയുടെ അമ്മാവനായ പ്രസൂൺ കുമാറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും അദ്ദേഹത്തെ മർദിക്കുകയും ചെയ്തു. വിവരമറിഞ്ഞ പെൺകുട്ടി വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. കുടുംബാംഗങ്ങളും ഗ്രാമവാസികളും പെൺകുട്ടിക്ക് പൂർണ പിന്തുണ നൽകുകയും ചെയ്തു. ഗ്രാമവാസികളുടെ പരാതിയെ തുടർന്ന് ഉദയിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. content highlights:bride rejects groom after he arrived in inebriated condition
from mathrubhumi.latestnews.rssfeed http://bit.ly/2CtjJBu
via
IFTTT
No comments:
Post a Comment