തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ മുൻ നിലപാട് മാറ്റിസർക്കാർ.ശബരിമലഎക്സ്ക്യൂട്ടീവ്ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് യുവതികൾ മാത്രമെന്നാണ്ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചത്.ശ്രീലങ്കൻ സ്വദേശിനി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിൽ 17 യുവതികൾ ദർശനം നടത്തിയെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ കൊടുത്ത പട്ടികയിൽ പറഞ്ഞിരിക്കുന്നത്.സർക്കാർ ആദ്യം സമർപ്പിച്ച 51 പേരുടെ പട്ടികയിൽ പുരുഷൻമാരും 50 വയസ്സുകഴിഞ്ഞവരും ഉൾപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിച്ച് 17 പേരാക്കിയത്. എന്നാൽ ഇപ്പോൾ രണ്ട് പേരുടെ കാര്യത്തിൽ മാത്രമെ സ്ഥിരീകരണമുള്ളു എന്ന നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ദർശനം ആവശ്യപ്പെട്ട് വരുന്ന യുവതികൾക്ക് ശബരിമലയിൽ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല. ദേവസ്വം മാന്വൽ പ്രകാരം മറ്റ് ജീവനക്കാരെപ്പോലെ തന്നെ തന്ത്രി പ്രവർത്തിക്കണം.ക്ഷേത്രത്തിൽ ആചാരലംഘനമുണ്ടായാൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യാൻ ദേവസ്വം മാന്വലിൽ ശുപാർശ ചെയ്യുന്നില്ല. ശുദ്ധിക്രിയ ആവശ്യമെങ്കിൽ ദേവസ്വം ബോർഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രം ശുദ്ധിക്രിയ നടത്താം. നലവിൽ ശുദ്ധിക്രിയ ചെയ്തപ്പോൾ അനുമതി വാങ്ങാത്തതിനാലാണ് വിശദീകരണം ചോദിച്ചത്.ശബരിമല ആചാര വിശ്വാസ സംരക്ഷണത്തിൽ തീരുമാനമെടുക്കേണ്ടത്തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. Content Highlights:Only Two Women Entering In Sabarimala Devaswom Minister
from mathrubhumi.latestnews.rssfeed http://bit.ly/2S74BEt
via
IFTTT
No comments:
Post a Comment