തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽഡ് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ വെള്ളപുതച്ച് സമരം നടത്തി. ഹൈക്കോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ അനിശ്ചിതകാലസമരം നടത്തി വരികയായിരുന്നു. താൽക്കാലിക ജീവനക്കാർ സമർപിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വെള്ളപുതച്ച് സമരം നടത്തിയത്. സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെന്നാരോപിച്ചാണ് റോഡിൽ വെള്ളപുതച്ച് സമരം നടത്തിയത്. ഇതൊരു പ്രതീകാത്മകസമരമാണെന്നും എന്നാൽ സംരക്ഷണം നൽകാൻ മാനേജ്മെന്റും സർക്കാരും ഒരുങ്ങിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് പിരിച്ചു വിടപ്പെട്ട പലരുടേയും മുന്നിലുള്ള വഴിയെന്ന് സമരക്കാർ പറഞ്ഞു. സർക്കാരിൽ വിശ്വാസവും പ്രതീക്ഷയുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. Content Highlights: KSRTC- dismissed empanelled employees on strike
from mathrubhumi.latestnews.rssfeed http://bit.ly/2UCfDyg
via
IFTTT
No comments:
Post a Comment