അതിശൈത്യത്തില്‍ വീടില്ലാത്ത 70 പേർക്ക് ഹോട്ടല്‍മുറികള്‍ ബുക്ക് ചെയ്ത് നല്‍കി യുവതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

അതിശൈത്യത്തില്‍ വീടില്ലാത്ത 70 പേർക്ക് ഹോട്ടല്‍മുറികള്‍ ബുക്ക് ചെയ്ത് നല്‍കി യുവതി

ഷിക്കാഗോ: അതിശൈത്യത്തിന്റെ പിടിയിലമർന്ന അമേരിക്കയിൽ കരുണയുടെ ചൂടുപകർന്ന് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് കാൻഡിസ് പെയ്ൻ എന്ന ഷിക്കാഗോക്കാരി. വീടില്ലാതെ തെരുവിലെ കൂടാരങ്ങളിൽ തങ്ങിയിരുന്ന 70 പേർക്ക് 20 ഹോട്ടൽ മുറികളാണ് കാൻഡിസ് സൗകര്യപ്പെടുത്തി നൽകിയത്. ക്രെഡിറ്റ് കാർഡുപയോഗിച്ച് ബുക്ക് ചെയ്ത ശേഷം ആവശ്യക്കാരെ മുറികളിലെത്തിക്കുകയായിരുന്നു. തുടർന്ന് കാൻഡിസ് ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സുഹൃത്തുക്കളിൽ പലരും സഹായവുമായെത്തി. അവരിൽ പലരും തണുപ്പിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതെങ്ങനെയെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നുവെന്നും ഈ വിവരം അറിഞ്ഞതോടെ തനിക്കൊപ്പം കൂടിയെന്നും കാൻഡിസ് പറഞ്ഞു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ധനസഹായമെത്തി.പാർപ്പിടമില്ലാത്തവർക്കായി ഇപ്പോൾ 60 മുറികൾ എടുത്തിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനം വരെ മുറികൾക്കായി പണം നൽകിയിട്ടുണ്ടെന്ന് സാൽവേഷൻ ആർമിയുടെ വക്താവ് ജാക്വിലിൻ റാഷേവ് അറിയിച്ചു. മുറികളിൽ തങ്ങുന്നവർക്കായി ഭക്ഷണപ്പൊതികളും ചൂടുകുപ്പായങ്ങളും കാൻഡിസിന്റെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. കഷ്ടപ്പെടുന്നവർക്ക് സഹായമെത്താൻ താൻ വെറുമൊരു നിമിത്തമായി എന്നാണ് കാൻഡിസ് പറയുന്നത്. സഹായം ലഭിച്ചവർ തങ്ങളെ സഹായിച്ചതിന് കാൻഡിസിനോട് അതിയായ നന്ദി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൂജ്യം ഡിഗ്രിയ്ക്കും താഴെയെത്തിയ താപനില മൈനസ് 29 വരെ ഷിക്കാഗോയിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. വിമാന,റെയിൽ,റോഡ് ഗതാഗതം താറുമാറായ അവസ്ഥയിലാണ്. വാർത്താവിനിമയ മാർഗങ്ങളും തകരാറിലായിട്ടുണ്ട്. കൊടും ശൈത്യം മൂലമുള്ള 15 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. The woman who booked hotel rooms for 70 homeless people in Chicago, Candice Payne, Polar Vortex


from mathrubhumi.latestnews.rssfeed http://bit.ly/2MPNLUY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages