സിബിഐ ഡയറക്ടര്‍ നിയമനം; കോണ്‍ഗ്രസിന്റെ എതിര്‍പ്പ് പരിഗണിക്കാതെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

സിബിഐ ഡയറക്ടര്‍ നിയമനം; കോണ്‍ഗ്രസിന്റെ എതിര്‍പ്പ് പരിഗണിക്കാതെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയിലെ കോൺഗ്രസ് അംഗമായ മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പ് പരിഗണിക്കാതെ പുതിയ സിബിഐ ഡയറക്ടറെ കേന്ദ്രം ഉടൻ പ്രഖ്യാപിച്ചേക്കും. വെള്ളിയാഴ്ച നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ ഡയറക്ടർ സ്ഥാനത്തേക്ക് മൂന്ന് ഉദ്യോഗസ്ഥരുടെ പേര് മുന്നോട്ട് വെച്ചിരുന്നു. ഇതിനെ മല്ലികാർജുൻ ഖാർഗെ എതിർത്തുവെങ്കിലും ഈ മൂന്ന് പേരിൽ ഒരാളെ ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. 1984 ബാച്ച് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്, രജനി കാന്ത് മിശ്ര, എസ്എസ് ദേവാൽ എന്നിവരുടെ പേരാണ് ഉയർന്ന് വന്നത്. ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫോറൻസിക് സയൻസിന്റെ തലവനാണ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ തലവനാണ് രജനി കാന്ത് മിശ്ര, ഹരിയാണ കേഡർ ഉദ്യോഗസ്ഥനായ എസ്എസ് ദേവാൽ ഐ.ടി.ബി.പി ഡയറക്ടർ ജനറലാണ്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനം ആയില്ലെന്നും മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്നുമാണ് ഉദ്യോഗസ്ഥർ പ്രതികരിക്കുകന്നത്. സിബിഐ ഡയറക്ടറെ നിയമിക്കാത്തതിൽ സുപ്രീംകോടതിയും അതൃപ്തി പ്രകടപ്പിച്ചിരുന്നു. തുടർന്നാണ് എത്രയും പെട്ടെന്ന് നിയമനം നടത്താൻ സർക്കാർ ഒരുങ്ങുന്നത്. അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം ജനുവരി പത്താം തീയതിൽ മൂതൽ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നിലവിൽ എൻ.നാഗേശ്വര റാവുവാണ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്നത്. പ്രധാനമന്ത്രയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പുറമെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും പങ്കെടുത്തിരുന്നു.ഉന്നതാധികാര സമിതി ശനിയാഴ്ച വീണ്ടും യോഗം ചേരും ഈ യോഗത്തിൽ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത് Content Highlights:ignoring Congress Objection, Govt May Soon Announce New CBI Director From Shortlist of 3 Names


from mathrubhumi.latestnews.rssfeed http://bit.ly/2Ry2nsF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages