രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ സമരം തുടരും-മമത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ സമരം തുടരും-മമത

കൊൽക്കത്ത: രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ തന്റെ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ചമമത രാത്രി മുഴുവൻ ഉറക്കമിളച്ചു. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാർട്ടി പ്രവർത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കൾ മമതയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. രാഹുൽ ഗാന്ധി, ഒമർ അബ്ദുള്ള, ചന്ദ്രബാബു നായിഡു, ശരത് പവാർ, അഖിലേഷ് യാദവ്, കമൽനാഥ്, അരവിന്ദ് കെജ് രിവാൾ, ജിഗ്നേഷ് മേവാനി എന്നിവർ ഫോണിൽ സംസാരിച്ചതായി മമത അറിയിച്ചു. പിന്തുണ അറിയിച്ച് നിരവധി നേതാക്കൾ ഇന്ന് കൊൽക്കത്തയിൽ എത്തുമെന്നാണ് കരുതുന്നത്. ഈ സമരം പാർട്ടിക്കു വേണ്ടിയല്ല, സർക്കാരിനെ നിലനിർത്താനാണെന്ന് മമത പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകർ മമതയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായാണ് പ്രവർത്തകർ എത്തുന്നത്. അതേസമയം സിബിഐ സംഘത്തെ തടഞ്ഞ കൊൽക്കത്ത പോലീസ് നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഹർജി അടിയന്തര മായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ആവശ്യപ്പെടും. ശാരദ , റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണം തടയാൻ കൊൽക്കത്ത പോലീസും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്നാണ് സിബിഐ വാദം.രാവിലെ 10.30 ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരാമർശിക്കുക. സിബിഐ നടപടിക്ക് സംസ്ഥാന സർക്കാർ സമ്മതം നിർബന്ധമല്ലെന്ന കോടതി വിധി സിബിഐ ചൂണ്ടിക്കാട്ടും നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായാണ് സിബിഐ കണ്ടെത്തൽ.കോടതിയലക്ഷ്യമാണ് പോലീസ്നടപടിയെന്നും സിബിഐ ഉദ്യോഗസ്ഥർക്ക് ഭീഷണിയുള്ളതിനാൽ അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും. കൊൽക്കത്ത സംഭവം പാർലമെന്റിന്റെ ഇരുസഭകളെയും ഇളക്കി മറിക്കാനാണ് സാധ്യത. content highlights:Will continue Satyagraha till country is saved: Mamta Banerjee


from mathrubhumi.latestnews.rssfeed http://bit.ly/2WC26Zq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages