സിബിഐ-മമത ബാനർജി പോരാട്ടത്തിൽ പ്രതികരണവുമായി അഡ്.ജയശങ്കർ. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം തുടരുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ജയശങ്കർ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരം സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു തിരിച്ചു കൊടുത്ത വീരവനിത. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം. ഈ ധർമ്മയുദ്ധത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗു വരെയുളള പാർട്ടികൾ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം മടിച്ചു നില്ക്കുന്നു. അരേ ദുരാചാര നരേന്ദ്രമോദീ പരാക്രമം മമതയോടല്ല വേണ്ടൂ... Content Highlights:Advocate Jayashankar facebook post
from mathrubhumi.latestnews.rssfeed http://bit.ly/2GosUqm
via
IFTTT
No comments:
Post a Comment