നോട്ട് നിരോധനത്തിന് ശേഷമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് സര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

നോട്ട് നിരോധനത്തിന് ശേഷമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് സര്‍ക്കാര്‍

ന്യൂഡൽഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ വൻ വർധയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് സർക്കാർ. നോട്ട് നിരോധനം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച കണക്കുകളൊന്നും തങ്ങളുടെ കൈയ്യിലില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വാർ പാർലമെന്റിനെ അറിയിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ചൂണ്ടിക്കാട്ടുന്ന ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ബിജു ജനതാദൾ അംഗം ബീന്ദ്ര കുമാർ ജെനയാണ് നോട്ടു നിരോധനം രാജ്യത്തെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചു എന്നതുമായി ബന്ധപ്പട്ട ചോദ്യം ഉന്നയിച്ചത്. നോട്ട് നിരോധനം രാജ്യത്തെ അസ്സംഘടിത മേഖല അടക്കമുള്ള തൊഴിൽ മേഖലയിലുണ്ടാക്കിയ ആഘാതം എന്താണെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ എങ്ങനെയാണ് ശേഖരിച്ചതെന്നുമായിരുന്നു ചോദ്യം. തൊഴിൽ പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ എണ്ണത്തിലുള്ള അനുപാതം, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് സ്റ്റാറ്റസ്റ്റിക്സ് മന്ത്രാലയം റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്ന് മന്ത്രി എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ, സ്വകാര്യ തൊഴിൽ മേഖലയിൽ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാരല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ കണക്ക് ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഉണ്ടായ പുതിയ തൊഴിലവസരങ്ങളും ഇക്കാലത്തെ തൊഴിലില്ലായ്മ നിരക്കും ആവശ്യപ്പെട്ട് സിപിഎം എംപി പി.കെ ബിജുവും ചോദ്യം ഉന്നയിച്ചിരുന്നു. തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം 14.03 ലക്ഷം പേർക്ക് തൊഴിൽ നൽകി. ഗ്രാമീണ തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി 4.29 ലക്ഷം പേർക്കും തൊഴിൽ ലഭിച്ചതായും മന്ത്രി മറുപടി നൽകി. ഇന്ത്യയിലെ തൊഴിലില്ലായ്മ 2017-18 വർഷത്തിൽ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ തൊഴിൽ സർവേ റിപ്പോർട്ട് കണ്ടെത്തിയിരുന്നു. എന്നാൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകാരം നൽകിയിട്ടും ഈ റിപ്പോർട്ട് പുറത്തുവിടാതെ കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ചതായും ആരോപണമുയർന്നിരുന്നു. ഇക്കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ എത്തിയെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2011-12ൽ ഇത് 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. 1972-73 കാലയളവിനുശേഷം ആദ്യമായാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം ഉയരുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അനുമതി നൽകി രണ്ടുമാസമായിട്ടും കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ആക്ടിങ് ചെയർപേഴ്സൺ പി.സി. മോഹനൻ, അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവെച്ചതിനുപിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറിൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം രാജ്യത്ത് ഒരു സർക്കാർ ഏജൻസി നടത്തിയ ആദ്യ സർവേയാണിത്. 2017 ജൂലായ്മുതൽ 2018 ജൂൺവരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. തൊഴിലില്ലായ്മ കൂടുതൽ നഗരങ്ങളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു (7.8 ശതമാനം). ഗ്രാമങ്ങളിൽ 5.3 ശതമാനവും. Content Highlights:unemployment, Demonitisation, Parliament, narendra modi


from mathrubhumi.latestnews.rssfeed http://bit.ly/2DVrRgd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages